ആ​ലു​വ ​മ​ണ​പ്പു​റ​ത്ത് തി​ര​ക്കേ​റു​ന്നു; ബ​ലി​ത​ർ​പ്പ​ണം ഇ​ന്നു​രാ​ത്രി മു​ത​ൽ

ആ​ലു​വ: മ​ഹാ​ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം. പൊ​തു​അ​വ​ധി​ക​ൾ തു​ട​ർ​ച്ച​യാ​യി വ​ന്ന​തി​നാ​ൽ കു​ടും​ബ​സ​മേ​ത​മാ​ണ് ശി​വ​രാ​ത്രി​ത്ത​ലേ​ന്ന് പ​ല​രും എ​ത്തി​യ​ത്. ഇ​ന്ന് രാ​ത്രി പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ബ​ലി​ത​ർ​പ്പ​ണ​ത്തോ​ടെ തീ​ർ​ഥാ​ട​ക​പ്ര​വാ​ഹം പാ​ര​മ്യ​ത്തി​ലെ​ത്തും. കും​ഭ​മാ​സ​ത്തി​ലെ വാ​വ് ആ​റാം തി​യ​തി ആ​യ​തി​നാ​ൽ ബ​ലി​ത​ർ​പ്പ​ണം മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

ദേ​വ​സ്വം ബോ​ർ​ഡ്, അ​ദ്വൈ​താ​ശ്ര​മം, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ശി​വ​രാ​ത്രി​യാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര സ്റ്റാ​ളു​ക​ൾ സ​ജീ​വ​മാ​യി. അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് ഇ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. മ​ണ​പ്പു​റ​ത്ത് എ​ത്തു​ന്ന​വ​ർ​ക്കും സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കു​മാ​യി 1.5 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി 1500 ഓ​ളം പോ​ലീ​സു​കാ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ൽ വി​ന്യ​സി​ക്കും. സി​സി​ടി​വി, ട​വ​റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ​പ്പു​റ​ത്ത് സ്ഥാ​പി​ച്ച താ​ത്കാ​ലി​ക ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് പ്ര​ത്യേ​ക കൗ​ൺ​സി​ൽ യോ​ഗം ചേ​രും.

മ​ണ​പ്പു​റ​ത്ത് ഇ​രു കാ​റ്റ​ഗ​റി​ക​ളി​ലാ​യി 200 ഓ​ളം ബ​ലി​ത്ത​റ​ക​ളാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. വ്യാ​ജ പു​രോ​ഹി​ത​രെ ത​ട​യാ​നും ബോ​ർ​ഡ് ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ത​ർ​പ്പ​ണ​ത്തി​ന് 75 രൂ​പ​യാ​ണ് ഫീ​സ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ തു​ക വാ​ങ്ങു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ വി​ജി​ല​ൻ​സി​നും പോ​ലീ​സി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണ​പ്പു​റം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ത​ന്ത്രി​യു​ടെ​യും മേ​ൽ​ശാ​ന്തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്ക് ശേ​ഷ​മാ​യി​രി​ക്കും ഔ​ദ്യോ​ഗി​ക​മാ​യി ബ​ലി​ത​ർ​പ്പ​ണം ആ​രം​ഭി​ക്കു​ക.

അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ധ​ർ​മ സം​ഘം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ലി ത​ർ​പ്പ​ണം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തേ​തു പോ​ലെ ഇ​ക്കു​റി​യും മ​ണ​പ്പു​റ​ത്ത് ഹ​രി​ത ശി​വ​രാ​ത്രി​യാ​ണ്. ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യാ​പാ​ര​മേ​ള​ക്കും ദൃ​ശ്യോ​ത്സ​വ​ത്തി​നും ന​ഗ​ര​സ​ഭ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. വ്യാ​പാ​ര​മേ​ള​യി​ൽ 40 സ്റ്റാ​ളു​ക​ളും നൂ​റു​ക​ണ​ക്കി​നു ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും ഉ​ണ്ടാ​കും. വ്യാ​പാ​ര​മേ​ള​യി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കാ​നാ​യി അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ർ​ക്ക് ഉ​ണ്ടാ​കും.

Related posts