ആലുവ: ആലുവ-മൂന്നാർ റോഡിൽ കോതമംഗലം വരെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിൽ വരാൻ പോകുന്ന നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെയും റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടേയും ആശങ്കകൾ അകറ്റാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് കിഫ്ബി റോഡ് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
വികസനം വരുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂട്ടുന്നതിനും എതിരല്ല പക്ഷേ പരമാവധി നിരുപദ്രവകരമായ രീതിയിൽ ആവണം റോഡ് വികസനം എന്ന് യോഗം ആവശ്യപ്പെട്ടു. ആരിഫ് ആലുവ, ഡോ. അജിത്ത് കോശി, സൈനുദീൻ പോഞ്ഞാശേരി, പി.ബി.സത്യൻ, സാബു പരിയാരം, നജീബ് എലഞ്ഞിക്കായി, സി.എസ്. സജീവൻ, ഹുസൈൻ കുന്നുകര, ഷോണി ജോർജ് എന്നിവർ പ്രസംഗിച്ചു. പി.ബി.സത്യൻ അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രദേശത്ത് വരുന്നവരുൾപ്പെടുന്ന കിഫ് ബി റോഡ് ആക്ഷൻ കൗൺസിൽ ആലുവയിൽ രൂപീകരിച്ചു. പി.ബി.സത്യൻ വാഴക്കുളം-രക്ഷാധികാരി), ഹുസൈൻ കുന്നുകര-ചെയർമാൻ, സൈനുദീൻ പോഞ്ഞാശേരി-വൈസ് ചെയർമാൻ, സാബു പരിയാരം-ജ. കൺവീനർ, ഷോണി ജോർജ് ചൂണ്ടി-കൺവീനർ, നജീബ് എലഞ്ഞിക്കായി-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.