ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച, ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം നടന്നിട്ട് ഇന്ന് ഒരു വർഷം.
ചൂർണിക്കര ഗ്രാമപഞ്ചായത്തിലെ തായിക്കാട്ടുകര റെയിൽവേ ഗേറ്റിനു സമീപത്തായി വാടകവീട്ടിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ മകളെ വഴിയരികിൽ കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അസ്ഫാഖ് ആലം (29) എന്ന നരാധമൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 29 കാരനായ പ്രതി ഒരു വർഷമായി ജയിലിലാണ്. ബാലികയെ സംസ്കരിച്ച കീഴ്മാട് പഞ്ചായത്തിലെ ശാന്തിതീരം പൊതുശ്മശാനത്തിൽ കുടുംബാംഗങ്ങൾ ഇന്ന് പുഷ്പാർച്ചന നടത്തും.
അടുത്തയാഴ്ച ശ്മശാനത്തിൽ പുഷ്പകൃഷി ആരംഭിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി കുഴിമാടമിരിക്കുന്ന ഭാഗത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്.