ആ​ലു​വ​യി​ല്‍ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ പീഡിപ്പിച്ചത് മലയാളി; കുട്ടിയെ കണ്ടെത്തിയത് നഗ്നയായി; പുലർച്ച സുകുമാരൻ കേട്ട അലർച്ച കുട്ടിയുടെ ജീവന് തുണയായി…

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ന്ന​തി​ന്‍റെ നടുക്കം മാറും മു​മ്പേ ആ​ലു​വ​യി​ൽ വീ​ണ്ടും പെൺകുഞ്ഞിനു പീ​ഡ​നം.

ആ​ലു​വ ചാ​ത്ത​ന്‍​പു​റ​ത്ത് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ എ​ട്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ളെ​യാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യി അതിക്രൂരമായി പീ​ഡി​പ്പി​ച്ച​ത്.

പ്ര​തി തിരുവനന്തപുരം സ്വദേശിയാണെന്നും ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും സൂചനയുണ്ട്. ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെന്ന് റൂ​റ​ല്‍ എ​സ്പി വി​വേ​ക് കു​മാ​ര്‍ അ​റി​യി​ച്ചു.

വീ​ട്ടി​ല്‍​നി​ന്ന് ഏ​റെ അ​ക​ലെ​യാ​യി നാ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ടി​ന് വീ​ടി​ന് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​ട​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ശ​രീ​ര​ത്തി​ല്‍ ചോ​ര​പ്പാ​ടു​ക​ളു​മാ​യി പെ​ണ്‍​കു​ട്ടി ന​ഗ്ന​യാ​യി ഭ​യ​ന്നു വി​റ​ച്ച് ക​ര​ഞ്ഞു​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​ണ് ആ​ദ്യം ക​ണ്ട​ത്.

ഇ​ദ്ദേ​ഹം നാ​ട്ടു​കാ​രെ കൂ​ട്ടി​ചെ​ന്ന് കു​ട്ടി​യോ​ട് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ കു​ട്ടി ഹി​ന്ദി​യി​ലാ​ണ് സം​സാ​രി​ച്ച​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ വീ​ട് ക​ണ്ടെ​ത്തി നാ​ട്ടു​കാ​ര്‍ കു​ഞ്ഞു​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ര്‍ വി​വ​രം അ​റി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് മു​റി​വു​ണ്ട്. കു​ട്ടി​ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

പ്ര​തി ചു​വ​ന്ന ടീ ​ഷ​ര്‍​ട്ട് ധ​രി​ച്ച​യാ​ള്‍
നാ​ട്ടു​കാ​ര​നാ​യ പ്ര​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ല​ഭ്യ​മാ​യ​താ​യാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന സൂ​ച​ന. കൃ​ത്യ​ത്തി​നു ശേ​ഷം ചു​വ​ന്ന ടീ ​ഷ​ര്‍​ട്ടി​ട്ട ആ​ള്‍ ആ​ലു​വ തോ​ട്ടു​മു​ഖം ഭാ​ഗ​ത്ത് വ​ന്നി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ആ​ള്‍ത​ന്നെ​യാ​ണി​ത്. ഇ​ട​വ​ഴി​ക​ള്‍ ക​ട​ന്നാ​ല്‍ മാ​ത്ര​മേ കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് എ​ത്താ​നാ​കൂ. ഈ ​പ്ര​ദേ​ശ​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

കു​റ​ച്ചു​മാ​റി​യാ​യി​ട്ടാ​ണ് മ​റ്റു വീ​ടു​ക​ളു​ള്ള​ത്. കു​ട്ടി​യു​ടെ വീ​ടും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള​യാ​ളാ​ണ് പ്ര​തി. ഇ​ന്ന​ലെ രാ​ത്രി ന​ല്ല മ​ഴ​യു​ണ്ടാ​യി​രു​ന്നു. വെ​ളി​ച്ച​ക്കു​റ​വു​ള്ള ഈ ​സ്ഥ​ല​ത്തേ​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത ആ​ള്‍​ക്ക് എ​ത്താ​ന്‍ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടുമു​ണ്ട്.

അ​തി​നാ​ല്‍ത​ന്നെ പ്ര​തി ക​രു​തി​ക്കൂട്ടി കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​താ​യാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യും തെ​ര​ച്ചി​ലി​നാ​യി ഇ​റ​ങ്ങി​യ നാ​ട്ടു​കാ​ര​നും സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍​നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

‘ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ള്‍ നി​ല​വി​ളി കേ​ട്ടു’
പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് നി​ല​വി​ളി കേ​ട്ട​ത്. അ​പ്പോ​ള്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യു​മാ​യി പോ​കു​ന്ന​ത് ക​ണ്ടെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി സു​കു​മാ​ര​ന്‍ പ​റ​യു​ന്ന​ത്.

തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രെ വി​വ​രമ​റി​യി​ച്ച് പ​രി​സ​ര​ത്തെ വീ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ചു. അ​ന്വേ​ഷ​ണം തു​ട​രു​മ്പോ​ള്‍ ന​ഗ്‌​ന​മാ​യ നി​ല​യി​ല്‍ പെ​ണ്‍​കു​ട്ടി റോ​ഡി​ലൂ​ടെ ഓ​ടിവ​രു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് സു​കു​മാ​ര​ന്‍ പ​റ​യു​ന്നു.

പാ​ട​ത്തി​ന് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ ക​ണ്ട​ത്. ഉ​ട​ന്‍ വീ​ട്ടി​ലെ​ത്തി​ച്ചശേ​ഷം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​കു​മാ​ര​ന്‍ പ​റ​ഞ്ഞു.

അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ പീഡിപ്പിച്ചു കൊന്നത് ജൂലൈ 28ന്
കഴിഞ്ഞ ജൂ​ലൈ 28നാ​ണ് ആ​ലു​വ​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​റി​ല്‍നി​ന്നു​ള്ള അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് എ​റ​ണാ​കു​ളം പോ​ക്‌​സോ കോ​ട​തി​യി​ല്‍ ആ​ലു​വ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

പ്ര​തി ബീ​ഹാ​ര്‍ അ​റാ​നി​യ സ്വ​ദേ​ശി അ​സ്ഫ​ക് ആ​ല (28) മി​നെ​തി​രെ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ (അ​ട്രോ​സി​റ്റി എ​ഗൈ​ന്‍​സ്റ്റ് വു​മ​ന്‍ ആ​ന്‍​ഡ് ചി​ല്‍​ഡ്ര​ന്‍) ആ​ണ് 645 പേ​ജു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. വി​ചാ​ര​ണ ഉ​ട​നെ തു​ട​ങ്ങ​ണ​മെ​ന്ന അ​പേ​ക്ഷ​യും അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment