ആലുവയിലെ പെണ്‍വാണിഭ സംഘം ഉപയോഗിച്ചിരുന്നത് ലൊക്കാന്‍റോ വെബ്‌സൈറ്റ്, നടത്തിപ്പുകാരി നസീറയെ കോടതിയിലേക്ക് കൊണ്ടുപോയത് എടുത്തുകൊണ്ട്, ഇടപാടുകാരെ കണ്ടെത്തുന്നത് ഇങ്ങനെ

പോലീസിന്റെ കണ്ണെത്തും ദൂരത്ത് വര്‍ഷങ്ങളായി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ മൂന്ന് പേരെ കോടതി റിമാന്‍ഡ് ചെയ്തു. ഇടപാടുകാരെ കണ്ടെത്തിയിരുന്ന “ലൊക്കാന്‍റോ’ എന്ന വെബ്‌സൈറ്റ് പോലീസിന്റെ സൈബര്‍ വിഭാഗം വിശദമായി പരിശോധിച്ചുവരികയാണ്. പിടിയിലായവര്‍ക്ക് രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

ആലുവ സബ്ജയില്‍ ഗ്രൗണ്ടിനു സമീപം പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരി ചന്ദനപ്പറമ്പില്‍ പാറപ്പുറത്തു വീട്ടില്‍ നസീറ, സഹായികളായ മൂവാറ്റുപുഴ മേക്കടമ്പില്‍ പുല്ലപ്പടിക്കല്‍ എല്‍ദോസ്, കളമശേരി കുസാറ്റ് വിദ്യാനഗറില്‍ കാരായില്‍ ഹംസക്കോയ എന്നിവരെയാണ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോാടതി റിമാന്‍ഡ് ചെയ്തത്. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന നസീറ വര്‍ഷങ്ങളായി ആലുവയിലെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭ കേന്ദ്രം നടത്തിവരികയായിരുന്നു. ആലുവ ഡിവൈഎസ്പി ഓഫീസിനടുത്ത് കേന്ദ്രം തുടങ്ങിയിട്ട് മാസങ്ങളായി. സമീപവാസികളായ ചിലര്‍ക്കു സംശയംതോന്നിയതിനെ തുടര്‍ന്ന് വിവരം ഡിവൈഎസ്പിയെ ധരിപ്പിക്കുകയായിരുന്നു.

തുടര്‍ന്നു മൂന്നു ദിവസം നിരീക്ഷണം നടത്തി ബുധനാഴ്ച ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍റെ നിര്‍ദേശപ്രകാരം പെണ്‍വാണിഭ കേന്ദ്രത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഇരകളും ഇടപാടുകാരും ഇടനിലക്കാരുമടക്കം ആറുപേരാണ് കസ്റ്റഡിയിലായത്. ഇവരില്‍ പെണ്‍വാണിഭത്തിനായി എത്തിച്ച പള്ളുരുത്തി സ്വദേശിയായ യുവതിയെ ഇരയെന്ന പരിഗണനയില്‍ കേസില്‍നിന്നും ഒഴിവാക്കി. ഇടപാടുകാരായി എത്തിയ പട്ടിമറ്റം സ്വദേശി ബെന്നി, അങ്കമാലി സ്വദേശി ഷിയോ എന്നിവര്‍ക്കു കോടതി ജാമ്യം നല്‍കി. കേസിലെ മുഖ!്യപ്രതികളെയാണ് ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്.

എല്‍ദോസാണ് വെബ്‌സൈറ്റു വഴി യുവതികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഇത്തരത്തില്‍ സംഘം പലര്‍ക്കും കാഴ്ചവച്ചിരുന്നതായി കണ്ടെത്തി. വെബ്‌സൈറ്റു വഴിയുള്ള ഇടപാടുകളായതിനാല്‍ സംഘത്തിനു രാജ്യാന്തര സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായും സംശയമുണ്ട്. അതേസമയം നസീറയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഹൈടെക് പെണ്‍വാണിഭത്തെക്കുറിച്ച് ഒരുവര്‍ഷം മുന്പുതന്നെ പോലീസിലെ ചിലര്‍ക്ക് അറിവുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ ഒത്താശകൊണ്ടാണ് പോലീസ് സ്‌റ്റേഷനും കോടതിയും മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയും സബ് ജയിലും ഡിവൈഎസ്പി ഓഫീസും പ്രവര്‍ത്തിക്കുന്നിടത്തു തന്നെ പെണ്‍വാണിഭം നടത്താന്‍ സംഘത്തെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.

Related posts