ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി.
കേരള ജനതയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ കൊലപാതകമായിരുന്നു ആലുവയിലെ അഞ്ചുവയസുകാരിയുടേത്. ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല നടന്നത്.
അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ ശിക്ഷ വ്യാഴാഴ്ച വിധിക്കും. കുറ്റകൃത്യം നടന്ന് നൂറാം ദിനത്തിലാണ് എറണാകുളം പോക്സോ കോടതി വിധി പറഞ്ഞത്. എറണാകുളം പ്രത്യേക പോക്സോ കോടതിയുടേതാണ് വിധി.
പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ 100 ദിവസത്തിൽ താഴെ ആയതിനാൽ പ്രസ്തുത റിപ്പോർട്ടിന്റെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
പ്രതിക്ക് മാനസികമായ യാതൊരു പ്രശ്നവും ഇല്ല. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ പ്രതിക്ക് പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ബലാത്സംഗ കുറ്റമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്.
ആലുവയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ അഞ്ച് വയസുകാരിയെ പ്രതി അസ്ഫാക് ആലം അതി ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി അസഫാക് ആലം കൂട്ടിക്കൊണ്ടുപോകുകും പിന്നീട് പീഡിപ്പിക്കുകയുമായിരുന്നു.
ബിഹാര്‍ സ്വദേശി അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്.
അസഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.