ആലുവ: സർക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിൽനിന്നു നിയോജക മണ്ഡലത്തിലെ 16 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.06 കോടി രുപയുടെ ഭരണാനുമതി ലഭിച്ചതതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ഉടൻ തുടങ്ങും.
റോഡുകളും അനുവദിച്ച തുകയും: ദേശം ഓൾഡ് എൻഎച്ച് റോഡ്-10 ലക്ഷം, കപ്രശേരി സബ് കനാൽ റോഡ്-10 ലക്ഷം, ജവഹർ വായനശാല കല്ലയം എയർപോർട്ട് റോഡ്-10 ലക്ഷം, മഹാറാണി മുളവൻകോട് കനാൽ പാലം റോഡ്-10 ലക്ഷം, കണ്ണാത്തുകുളം റോഡ്-10 ലക്ഷം, സബ്സ്റ്റേഷൻ റോഡ്-ഏഴു ലക്ഷം, കൊട്ടേക്കാട് വിന്റേജ് വാലി റോഡ്- ആറു ലക്ഷം, കനാൽബണ്ട് റോഡ്-ആറു ലക്ഷം, കുഴിപ്പള്ളം റോഡ് -ആറു ലക്ഷം, തോട്ടക്കാട്ടുകര ഗവ. എൽപി സ്കൂൾ ബൈ ലൈൻ റോഡ്- ആറു ലക്ഷം, അശോകപുരം ദ്വീപ് കോളനി റോഡ്-അഞ്ചു ലക്ഷം, പറമ്പയം മഠത്തിമൂല വടക്കേ റോഡ്- അഞ്ചു ലക്ഷം, കുന്നത്തേരി പള്ളിത്താഴം റോഡ്- അഞ്ചു ലക്ഷം, എടയപ്പുറം ടൗൺഷിപ്പ് റോഡ്-ലക്ഷം, പയ്യപ്പിള്ളി റോഡ്- മൂന്നു ലക്ഷം, കോട്ടായി പുതുവാശേരി റോഡ്-മൂന്നു ലക്ഷം.