ആലുവ: കേരളത്തെ ഞെട്ടിച്ച 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പെരിയാർ തീരങ്ങളിൽ ആശങ്ക പടർത്തി വീണ്ടുമൊരു ആഗസ്റ്റ് കൂടി.
പെരിയാറിന്റെ തീരത്ത ശിവരാത്രി മണപ്പുറം മഹാദേവ ക്ഷേത്രം പൂർണമായും മുങ്ങിയതോടെ ഇരുകരകളിലുള്ളവരും കൂടുതൽ പരിഭ്രാന്തിയിലായി. പെരിയാർ നിറഞ്ഞ് കവിഞ്ഞതോടെ വെള്ളം ചെറു തോടുകളിലൂടെ ഗ്രാമപ്രദേശങ്ങളിലേക്ക് പടരുകയാണ്.
നീരൊഴുക്ക് ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നത്.ഇന്ന് രാവിലെയോടെയാണ് വെള്ളം കൂടിയത്. ഇതേ തുടർന്ന് മണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. മണപ്പുറം ക്ഷേത്രത്തിലും വെള്ളം കയറി.
ഇടുക്കി ജില്ലയിലടക്കം ശക്തമായി പെയ്യുന്ന മഴയാണ് പെരിയാറിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. പുഴ കുറച്ചു ദിവസങ്ങളായി ചില നേരങ്ങളിൽ കലങ്ങി മറിഞ്ഞാണ് ഒഴുകിയിരന്നത്.
ചെളിയുടെ അളവ് 100 കടന്നാൽ ജലശുദ്ധീകരണത്തെ ബാധിക്കുമെന്ന് ആലുവ ജലശുദ്ധീകരണ കേന്ദ്രം അറിയിക്കുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നത് തീരങ്ങളിലെ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
രണ്ടു ദിവസം ഇടതടവില്ലാതെ മഴ പെയ്തപ്പോഴേക്കും പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയായിരുന്നു. കുറച്ച് അടി കൂടി വെള്ളമുയര്‍ന്നാല്‍ ആലുവ ഭാഗത്ത് പെരിയാറിന്റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുണ്ട്.
പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളിലൂടെയും മറ്റും പാടശേഖരങ്ങളിലേക്കും താഴ്ന്ന ഭാഗങ്ങളിലേക്കും ഇതിനകം വെള്ളം കയറി കഴിഞ്ഞു. വെള്ളപ്പൊക്ക ഭീഷണിയെ നേരിടാൻ സർക്കാർ തലത്തിൽ മുൻകരുതലുകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജില്ലയിൽ മഴ നിലനിൽക്കുന്നതിനാൽ അടിയന്തര സാഹചര്യം നേരിടാൻ ബെന്നി ബഹന്നാൻ എംപിയുടെ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിളിക്കേണ്ട നമ്പർ 0484-2452700, 9846184400 ആലുവ താലൂക്ക് തല കൺട്രോൾ റൂം നമ്പർ