ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ജോൺ റിച്ചാർഡ് എന്ന അയോവക്കാരന്റെ കഥയാണ് ഇന്ന് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് അൾഷിമേഴ്സ് രോഗം കണ്ടെത്തുകയായിരുന്നു. അതോടെ മാനസികമായി അദ്ദേഹം തകർന്നു. തന്റെ സങ്കടം ഭാര്യയെ അറിയിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.
അതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇഷ്ടമുള്ളതെല്ലാം പാലിച്ചുകൊടുക്കാൻ റിച്ചാർഡ് ശ്രമിക്കാൻ തുടങ്ങി. അവധിക്കാലങ്ങളും ആഘോഷങ്ങളും ഇഷ്ടപ്പെടുന്ന തന്റെ ഭാര്യയെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി എല്ലാ ക്രിസ്മസിനും റിച്ചാർഡ് സ്വന്തം വീടും അതുപോലെ തന്റെ അയൽ വീടുകളും അലങ്കിക്കും.
തെരുവോരങ്ങളിലും കളർ ബൾബുകളും ലൈറ്റുകളും കൊണ്ട് വർണാഭമാക്കാറുണ്ട്. റിച്ചാർഡ് അലങ്കാരപ്പണികൾ ചെയ്യുന്പോൾ അദ്ദഹത്തെ സഹായിക്കാൻ അയൽവാസികളും എത്താറുണ്ട്. ഒത്തൊരുമയോടെ ആഘോഷിക്കേണ്ടതാണ് ക്രിസ്മസ്. അതിനാൽ തന്നെ റിച്ചാർഡിന്റെ ഈ പ്രവർത്തി മറ്റെല്ലാവരിലും ഒരുമയുടെയും ഒത്തുകൂടലിന്റെയും ആശയം ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള മനസുമുണ്ടാവുന്നു. റിച്ചാർഡിനെപ്പോലെ ഒരു അയൽവാസിയെ കിട്ടിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് റിച്ചാർഡിന്റെ നാട്ടുകാർ പറയുന്നത്.
റിച്ചാർഡിന്റെ ഈ പ്രവർത്തിയിൽ സന്തോഷംപൂണ്ട അദ്ദേഹത്തിന്റെ അയൽക്കാർ അവിടെ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിച്ചു. ലോകത്തിന്റെ ഏത് കോണുകളിൽ ഉള്ളവർക്കും റീച്ചാർഡിനും ഭാര്യയ്ക്കും കത്തെഴുതാൻ വേണ്ടിയാണ് അത്. ആ കത്തുകൾ റീച്ചാർഡ് ഭാര്യയ്ക്ക് വേണ്ടി വായിച്ചു കൊടുക്കും.