അന്പലവയൽ: ടൗണിൽ കഴിഞ്ഞ 21 നു രാത്രി തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മർദിച്ച കേസിലെ പ്രതി സജീവാനന്ദനെതിരെ കുരുക്കു മുറുകുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമത്തിനും പ്രതിക്കെതിരെ കേസെടുത്തു.
സജീവാനന്ദനൊപ്പം ലോഡ്ജിലെത്തി യുവതിയെയും യുവാവിനെയും ശല്യംചെയ്യാൻ ശ്രമിച്ച മറ്റു രണ്ടു പേരെയും കേസിൽ പ്രതിചേർത്തു.
ലോഡ്ജിലെ മുറിയിൽ അതിക്രമിച്ചുകയറിയ സജീവാനന്ദൻ ഭീഷണിപ്പെടുത്തി പീഡനത്തിനു മുതിർന്നെന്നും മൊബൈൽ ഫോണ് നശിപ്പിച്ചുവെന്നും യുവതി പോലീസിനോടു വെളിപ്പെടുത്തി. മർദനേറ്റ തമിഴ്നാട് സ്വദേശികളുടെ രഹസ്യമൊഴിയെടുക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സജീവാനന്ദൻ ഒളിവിലാണ്.