അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് മാടവനതോപ്പിൽ അമൽ ബാബുവിനെ പുന്നപ്ര പോലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശനമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്ന് കെപിസിസി രാഷ്്ട്രീയ കാര്യ സമിതി അംഗം എം ലിജു ആവശ്യപ്പെട്ടു.
ക്രൂരമായ പോലീസ് മർദനത്തിൽ മാരകമായ പരിക്കുകളാണ് അമലിന് സംഭവിച്ചിട്ടുള്ളതെന്ന് അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചു.
അതിക്രൂരമായി വളഞ്ഞിട്ട് മർദിച്ചതിനുശേഷം ആശുപത്രിയിൽ ഈ വിവരം പറയാതിരിക്കാൻ അമലിനെ പോലീസ് ഭീഷണിപ്പെടുത്തിയതായും ഒരൂ മനുഷ്യന് കൊടുക്കേണ്ട പരിഗണന നൽകാതെയാണ് ക്രൂരമായി അമലിനെ മർദ്ദിച്ചതെന്നും ലിജു പറഞ്ഞു.