കിംഗ്സ്റ്റണ്: മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളിയ്ക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം.
കേരളത്തിൽ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമൽ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുകയും മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങുകയുമായിരുന്നു.
ബോംബെ-ആംസ്റ്റർഡാം -മെക്സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്.
ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റർഡാമിൽ എത്തിയപ്പോൾ മോശം കാലാവസ്ഥ മൂലം മെക്സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു.
എന്നാൽ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്സിക്കോയിൽ നിന്ന് പുറപ്പെടുന്ന അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു.
മെക്സിക്കോ എയർപോർട്ടിൽ എത്തിച്ചേർന്ന അമലിനെ തുടർന്ന് മെക്സിക്കോ വിമാനത്താവളധികൃതർ തടഞ്ഞുവയ്ക്കുകായിരുന്നു.
അതേസമയം അമൽ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണവും വെള്ളവും ഉറങ്ങാൻ സ്ഥലവും ലഭ്യമാക്കാനോ തുടർയാത്രയ്ക്കു വേണ്ട സഹചാരം ഒരുക്കാനോ അധികൃതർ തയ്യാറായില്ല.
വിമാനത്താവളത്തിൽ പ്രതിസന്ധിയിലായ അമൽ ജമൈക്കയിലുള്ള സഹോദരിയായ അന്പിളിയെ വിവരം അറിയിക്കുകയും, അന്പിളി വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാൻ പ്രിൻസ് പളളിക്കുന്നേലിനെ വിവരമറിയിക്കുകമായിരുന്നു.
തുടർന്ന് അദ്ദേഹം സംഘടനയുടെ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി നിസാറിനെയും മെക്സിക്കോ കോഡിനേറ്റർ അർച്ചനയെയും, ഡോ. ജോസഫ് തോമസിനെയും, ഹെയ്തി കോഓർഡിനേറ്റർ ജോറോമിനെയും വിവരങ്ങൾ അറിയിക്കുകയും അമലിനു വേണ്ട സഹായങ്ങൾ എത്തിക്കണമെന്നും അഭ്യർത്ഥിച്ചു.
സംഘടനയുടെ പ്രതിനിധികൾ മെക്സിക്കോ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ മെക്സിക്കോ എയർപോർട്ടിലേക്ക് ഒരു സംഘം ആളുകളെ അയക്കുകയും അമലിന് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാകുകയും ചെയ്തു.
വിമാനതാവള അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അമലിന് ഒരുദിവസം കൂടി മെക്സികോ എയർപോർട്ടിൽ നിൽക്കാനുള്ള അനുമതി ലഭിച്ചു.
തുടർന്ന് പനാമ വഴി ജമൈക്കയിലേക്കുള്ള ടിക്കറ്റ് എംബസി അധികൃതർക് അയച്ചു കൊടുക്കുകയും അമലിനു മറ്റു ബുദ്ധിമുട്ടുകൾ ഇല്ലത്തെ ജമൈക്കയിൽ എത്തിചേരാനും സാധിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു ഡബ്ല്യുഎംഎഫിന് അമലും കുടുംബവും നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജോബി ആന്റണി