സൂപ്പർഹിറ്റ് ബോളിവുഡ് ചിത്രം ക്വീനിന്റെ മലയാളം പതിപ്പിൽ അമല പോൾ തന്നെ നായികയാകും. ഹിന്ദിയിൽ കങ്കണ റണൗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വേഷമാണ് അമല ചെയ്യുന്നത്. 2014ൽ ക്വീനിലെ പ്രകടനത്തിന് മികച്ച നടിക്കുള്ളി ദേശീയപരുരസ്കാരം കങ്കണയ്ക്കു ലഭിച്ചിരുന്നു. നടി രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് അമല പിന്മാറി എന്ന് ഇടയ്ക്കു വാർത്തയുണ്ടായിരുന്നു. ഇതിനിടെ ധനുഷ് നായകനായ വാടാ ചെന്നൈയിൽ നിന്നും അമല പിന്മാറിയാതായി വാർത്ത വന്നു. ഇതോടെ വിശദീകരണവുമായി അമലയുടെ മാനേജർ രംഗത്തു വരികയായിരുന്നു.
ക്വീനിന്റെ മലയാളം പതിപ്പിൽ നിന്ന് അമല പിന്മാറിയിട്ടില്ല. ഈ ചിത്രത്തിനു പുറമേ തിരുട്ടുപയവേ 2, സിൻഡ്രല്ല, ഭാസ്കർ ഒരു റാസ്കൽ തുടങ്ങി 9 ചിത്രങ്ങളുടെ തിരക്കിലാണ് അമല ഇപ്പോൾ അതിനാലാണ് വാടാ ചെന്നൈയിൽ നിന്നു പിന്മാറേണ്ടി വന്നതെന്നും മാനേജർ അറിയിച്ചു.