സിനിമ ലോകത്ത് തനിക്കേറ്റവും ഇഷ്ടവും സ്‌നേഹവുമുള്ള വ്യക്തി അരവിന്ദ് സ്വാമിയാണെന്ന് നടി അമലപോള്‍. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അമലയുടെ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നും എനിക്കേറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളു അതെനിക്കേറ്റവും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം- അമല പറഞ്ഞു.
ഈ ചിത്രം രൂപപ്പെട്ടു വന്ന രീതിയില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ സിനിമയെ വളരെ അഭിനിവേശത്തോടെ സമീപിച്ച ഇതിന്റെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. ഒരു സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്റെ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു അതെന്നും അമല പറയുന്നു.