തന്റെ പേരിൽ നിരന്തരമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന ഗോസിപ്പ് വാർത്തകൾക്കെതിരേ നടി അമല പോൾ രംഗത്ത്. മലയാള സിനിമയിൽ നിന്നും തമിഴിലെത്തി ഇപ്പോൾ തെന്നിന്ത്യയുടെ സൂപ്പർ നായികയായി മാറിയ നടിയാണ് അമല. സിനിമകളുടെ തിരക്കുകൾക്കിടയിൽ തന്നെ അമലയുടെ വിവാഹവും വിവാഹമോചനവും കഴിഞ്ഞിരുന്നു.
ഒട്ടേറെ സിനിമകൾ അമലയെ തേടി എത്തുന്നുണ്ടെങ്കിലും പപ്പരാസികൾ ഈ നടിയെ വിടാതെ പിടിച്ചിരിക്കുകയാണ്. സംവിധായകൻ എൽ വിജയ്യുമായുളള വിവാഹമോചനത്തിന് ശേഷം അമല പോൾ വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾക്കൊപ്പം ഒന്നിധികം തവണ തമിഴ് നടൻ ധനുഷുമായി ഒന്നിച്ചഭിനയിച്ചത് പലതരത്തിൽ ഗോസിപ്പുകൾക്ക് വഴിയൊരുക്കിയിരുന്നു. ഒടുവിൽ ഇപ്പോൾ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരണവുമായി അമല തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേട്ടു പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണ്. ഞാനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരാളെ പ്രണയിക്കുമെന്നോ ആ വിവാഹം നടക്കുമെന്നോ കരുതിയിരുന്നില്ല. ശേഷം നടന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഞാൻ ലൈഫിൽ ഒന്നും പ്ലാൻ ചെയ്ത് വയ്ക്കാറില്ല. സംഭവിച്ചതെല്ലാം അപ്രതീക്ഷിതമാണ്. നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഇന്ന് നടക്കുന്നതാണ് യാഥാർഥ്യം. ധനുഷുമായുള്ള അടുപ്പത്തെക്കുറിച്ചു പപ്പരാസികൾ എഴുതി വിടുന്നതാണ്. അദ്ദേഹത്തിനൊപ്പം വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലും അതിന്റെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു. ഒപ്പം അദ്ദേഹം നിർമ്മിച്ച അമ്മ കണക്കിൽ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.
സത്യം പറഞ്ഞാൽ ധനുഷിനോടൊപ്പം അഭിനയിച്ചതു കൊണ്ടാണ് എനിക്ക് ഇത്രയും എക്സ്പീരിയൻസ് കിട്ടിയത്. ധനുഷ് കഠിനാദ്ധ്വാനിയാണ്. എന്ത് കാര്യം അദ്ദേഹം ചെയ്താലും അതിനോട് നീതി പുലർത്താറുണ്ട്. അഭിനയിക്കുന്പോൾ ശരിക്കും മോട്ടിവേഷനായിരിക്കും. ചിത്രീകരണത്തിനിടെ ഞങ്ങൾ തമ്മിൽ ആരോഗ്യപരമായ മത്സരം ഉണ്ടാകാറുണ്ട്. ധനുഷ് എനിക്ക് പ്രിയപ്പെട്ട സുഹൃത്താണ്. ട്വിറ്ററിന്റെ ആവശ്യം എനിക്ക് ഇപ്പോൾ ഇല്ല. അത് ഉപയോഗിക്കാൻ തന്നെ എനിക്കിപ്പോൾ പേടിയും വെറുപ്പുമാണ്. സിനിമകളുടെ പ്രചരണത്തിനും മറ്റും മാത്രമാണ് ഞാൻ അത് ഉപയോഗിക്കാറുള്ളത്. ഞാൻ ചെന്നൈയിൽ സെറ്റിലായിട്ടില്ല. ഷൂട്ടിംഗിനും മറ്റും പോവുന്പോൾ സ്ഥിരമായി തമാസിക്കുന്ന അപ്പാർട്ട്മെന്റിൽ താമസിക്കും. അല്ലാതെ എനിക്കവിടെ വീടൊന്നും സ്വന്തമായി ഇല്ല- അമല പറയുന്നു.