മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തി അവിടെ സൂപ്പര്‍ നായികയായ താരമാണ് അമലപോള്‍. വലിയ സംഭവമാക്കി വിവാഹം കഴിച്ചതും തൊട്ടുപിന്നാലെ വേര്‍പിരിഞ്ഞതും അടുത്തിടെയാണ്. വിവാഹമോചിതയായശേഷം കൂടുതല്‍ ഗ്ലാമര്‍റോളുകളില്‍ പ്രത്യക്ഷപ്പെട്ട അമലയ്ക്ക് പക്ഷേ ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണെന്നു തോന്നുന്നു. മലയാളത്തില്‍ അടുത്തിടെ അഭിനയിച്ച റോളുകളൊന്നും വേണ്ടത്ര ക്ലച്ചുപിടിച്ചില്ല. ഇപ്പോഴിതാ ഒരു സൂപ്പര്‍ ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പില്‍നിന്നും അമലയെ ഒഴിവാക്കിയിരിക്കുന്നു.
കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മുഖ്യറോളിലെത്തുക മഞ്ജിമ മോഹനനായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്‌സോഫീസില്‍ കോടികളാണ് വാരിയത്. മലയാളത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന് വ്യക്തമല്ലെങ്കിലും മഞ്ജിമയുടെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.