തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമലയെ താരമാക്കുന്നത് തമിഴ് സിനിമയാണ്. പിന്നാലെ തെലുങ്കിലും സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് അമല പോള്‍.
തന്റെ കരിയറില്‍ കുതിക്കുന്നതിനൊപ്പം തന്നെ ജീവിതത്തിലും പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോള്‍. ഈയടുത്താണ് അമല പോള്‍ അമ്മയായത്. അമ്മയായതോടെ സിനിമയില്‍നിന്നു ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് നടി.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അമല പങ്കുവച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ബാലിയില്‍ നിന്നുള്ള ചിത്രങ്ങളാണ് അമല പോള്‍ പങ്കുവച്ചിരിക്കുന്നത്. മേക്കപ്പില്ലാത്ത ചിത്രങ്ങളാണ് അമല പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്
. എന്നാല്‍ നല്ല കമന്റുകൾക്കൊപ്പം മോശം കമന്റുകളും ധാരാളം ലഭിക്കുന്നുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ കളിയാക്കുന്നതും ബോഡിഷെയ്മിംഗുമുള്ള കമന്റുകള്‍ നിരവധിയാണ്. ഒരു കുട്ടിയുടെ അമ്മയെ പോലെ പെരുമാറൂ, ഡിയര്‍ വണ്ണം കുറയ്ക്കൂ.
എപ്പോള്‍ നോക്കിയാലും തുണിയില്ലാതെയാണല്ലോ, എത്ര റിച്ചാണെങ്കിലും ജാക്കറ്റ് വാങ്ങാനുള്ള കാശില്ലെന്ന് തോന്നുന്നു, ഇന്നത്തെക്കാലത്ത് ഭാഗികമായി ശരീരം കാണിക്കുന്നത് ആണ് പ്രശസ്തി നേടാനുള്ള മാര്‍ഗം, മേക്കപ്പില്ലെങ്കില്‍ താരങ്ങള്‍ ഒന്നുമല്ലെന്നതിന്റെ തെളിവ് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
അതേസമയം മോശം കമന്റുടുന്നവര്ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുന്നുണ്ട്. ഒരു കൊച്ച് ആണ്‍കുട്ടിയുടെ അമ്മയാണ് അവര്‍. അവരുടെ ശരീരം മാതൃത്വത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നതാണ്. ഇത്തരം നെഗറ്റീവ് കമന്റുകള്‍ സങ്കടപ്പെടുത്തുന്നു.
ആദരവും കനിവും തെരഞ്ഞെടുക്കാം, മാതൃത്വം നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു, ഇന്ത്യന്‍ സിനമയില്‍ വളരെ കുറച്ച് നല്ല നടിമാരേയുള്ളൂ നിങ്ങള്‍ അതിലൊരാളാണ് ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് അമലയെ പിന്തുണച്ചെത്തുന്നവരുടെ പ്രതികരണങ്ങള്‍.