ഒരു കാലത്ത് തെന്നിന്ത്യയിലെ പ്രിയനായികയായിരുന്നു അമല. എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രമാണ് മലയാളത്തിൽ അമലയെ പ്രിയങ്കരിയാക്കിയത്. പിന്നീട് മോഹൻലാലിനൊപ്പം ഉള്ളടക്കം എന്ന ചിത്രത്തിൽ അഭിനയിച്ചു. നാഗാർജുനയെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് അത്ര സജീവമല്ല.
ഏറ്റവും ഒടുവിൽ കെയറോഫ് സൈറാ ബാനു എന്ന മലയാളചിത്രത്തിൽ അമല അഭിനയിച്ചിരുന്നു. ഇപ്പോൾ വീണ്ടും അമല ഒരു ശക്തമായ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നു.
ഇന്ത്യൻ ബാഡ്മിന്റണ്‍ ചാമ്പ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ ഗോപീചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിൽ അമല അഭിനയിക്കുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്.