സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് നടി അമല പോൾ. തന്റെ ആരോഗ്യരഹസ്യം തന്നെ യോഗയാണെന്നാണ് നടി പറയുന്നത്. ഇപ്പോളിതാ ശീർഷാസനം തനിയെ ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി.
ശീർഷാസനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു പാർക്കിൽ ശീർഷാസനം ചെയ്യുന്ന വിഡിയോ ആണ് നടി പോസ്റ്റ് ചെയ്തത്. ‘മുന്പ് പരിശീലകരുടേയും ഭിത്തിയുടേയും സഹായത്തോടെയാണ് ചെയ്തത്.
ഇപ്പോൾ തനിയെ ചെയ്യാൻ സാധിച്ചു. മുന്പ് ഒരുപാട് തവണ വീണിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ശീർഷാസനം ചെയ്തു. സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു. – അമല പോൾ പറഞ്ഞു.