അഭിനേത്രി അമല പോള്‍ ഗായികയാകുന്നു. കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയാണ് അമല പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സംഗീതസംവിധായകന് രതീഷ് വേഗ അദ്ദേഹത്തിന്റ പാട്ടുകള്‍ താരങ്ങളെക്കൊണ്ടു മുമ്പും പാടിച്ചിട്ടുണ്ട്. ആടുപുലിയാട്ടം എന്ന ചിത്രത്തില്‍ മംമ്താ മോഹന്‍ദാസും ജയറാമും പാടിയിരുന്നു. രതീഷിന്റെ സംഗീതസംവിധാനത്തില്‍ തന്നെയാണ് അമലയും പാടുന്നത്.
പുതിയ കാര്യങ്ങളിലേക്കു കടക്കാന്‍ ശരിയായ സമയം ഇതാണെന്ന് അമല പറയുന്നു. ഉടന്‍ തന്നെ ഗാനത്തിന്റെ റിക്കാര്‍ഡിംഗ് നടക്കും. അച്ചായന്‍സില്‍ നടന് പ്രകാശ് രാജും പാടുന്നുണ്ട്. രതീഷിന്റെ സംഗീതം ഇഷ്ടപ്പെട്ട പ്രകാശ് പാടാനുള്ള ആഗ്രഹം അങ്ങോട്ട് പ്രകടിപ്പിക്കു കയായിരുന്നു എന്നാണ് വിവരം.