കൊച്ചി:തന്റെ ദാമ്പത്യജീവിതം കയ്പുനിറഞ്ഞതായിരുന്നെന്ന് അമലാപോള്‍. ഒരു സ്ത്രീയ്ക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ വിവാഹം കൊണ്ട് എന്താണര്ഥമെന്നും അമല ചോദിക്കുന്നു. ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വെളിപ്പെടുത്തിയത്. താനിപ്പോള്‍ ഏഴു പടങ്ങളില്‍ അഭിനയിക്കുന്നുണ്ടെന്നും പടങ്ങളെല്ലാം ഈ വര്‍ഷം തന്നെ റിലീസ് ആകുമെന്നും അമല പറഞ്ഞു. ഒരെടുത്തുചാട്ടത്തിന്റെ പുറത്ത് സംഭവിച്ചതായിരുന്നു വിജയുമായുള്ള വിവാഹമെന്നും ഇപ്പോള്‍ വിവാഹമോചനം സംഭവിച്ചത് നല്ലതിനാണെന്നു താന്‍ കരുതുന്നെന്നും അമല പറയുന്നു.
വിവാഹ ജീവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ പിന്നെ വൈകാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം. എന്റെ ജീവിതത്തില്‍ നടന്ന ഈ ദുരന്തം എനിക്ക് ഒരുപാട് വേദന സമ്മാനിച്ചു. എന്റെ കുടുംബം നല്കുന്ന പിന്തുണയാണ് ഈ സാഹചര്യങ്ങളെ തരണം ചെയ്യാന്‍ എന്നെ സഹായിച്ചത്. അമല പറയുന്നു. വിവാഹവും വിവാഹമോചനവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ആളുകള്‍ക്ക് മടുക്കാത്ത സിനിമകള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അമല പറയുന്നു. തന്റെ മോഡേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരോട് തല്ക്കാലം പ്രതികരിക്കാനില്ലെന്നും അമല പറയുന്നു.