ഭാസ്കർ ദ റാസ്കൽ തമിഴ് പതിപ്പ് ഒരുക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ സിദ്ദിഖ് ഇപ്പോൾ. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തെ തമിഴിൽ അരവിന്ദ് സ്വാമിയാണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ നയൻതാര അവതരിപ്പിച്ച നായിക വേഷത്തിൽ അമല പോൾ എത്തുമെന്നതാണ് പുതിയ വിശേഷം. തമിഴിൽ എത്തുന്പോൾ ചിത്രം കൂടുതൽ ഇമോഷണൽ ആക്കുമെന്നും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും സിദ്ദിഖ് പറയുന്നു. തെരിയിലൂടെ ശ്രദ്ധേയയായ ബേബി നാനിക ചിത്രത്തിൽ അമല പോളിന്റെ മകളായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഭാസ്കർ ദ റാസ്കൽ തമിഴിൽ നയൻസിന് പകരം അമല
