
സംവിധായകന്‍ എ. എല്‍ വിജയ് യുമായുള്ള വിവാഹബന്ധം തകരാന്‍ കാരണം നടന്‍ ധനുഷാണെന്ന വാദത്തിന് മറുപടിയുമായി നടി അമലാ പോള്‍ രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ അസംബന്ധങ്ങളാണ് എന്നാണ് അമല പോള്‍ പറയുന്നത്. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്‍ക്കും അതില്‍ പങ്കില്ല. മാത്രമല്ല ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി.
രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന്‍ തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു. അമല പോളും സംവിധായകന്‍ എല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്യുടെ പിതാവും നിര്‍മ്മാതാവുമായ അളകപ്പന്‍ ആരോപിച്ചിരുന്നു.
ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ഇതില്‍ അഭിനയിക്കാന്‍ ധനുഷ് നിര്‍ബന്ധിച്ചു എന്നായിരുന്നു ആരോപണം. ഇതിനു മറുപടിയായാണ് അമല ഇക്കാര്യങ്ങള്‍ പറഞ്ഞത്.