പൂര്‍ണ ചന്ദ്രനും തന്റെ മനസും തമ്മില്‍ ബന്ധമുണ്ടെന്ന് തെന്നിന്ത്യൻ താരം അമല പോൾ. ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ടഡ് ആണ്. പൂര്‍ണ ചന്ദ്രന് ആകുമ്പോള്‍ തനിക്ക് ഭയങ്കര എനര്‍ജി ഉണ്ടാകുമെന്ന് ഒരഭിമുഖത്തില്‍ അമല പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ-
ആസ്ട്രോളജിക്കലി ഞാന്‍ നമ്പര്‍ 2 ആണ്. ആ നമ്പറിലുള്ളവര്‍ക്ക് ചന്ദ്രനുമായി കണക്ഷന് ഉണ്ട്. നമ്മുടെ ഇമോഷണല്‍ സൈക്കിള്‍ ചന്ദ്രനുമായി കണക്ട് ആണെന്ന് പറയും. പൂര്‍ണ ചന്ദ്രനാകുമ്പോള്‍ എനിക്ക് ഭയങ്കര എനര്‍ജി ആയിരിക്കും. മൂണ്‍ കുറഞ്ഞ് വരുമ്പോള്‍ എനിക്ക് റെസ്റ്റ് ചെയ്യണം.
ന്യൂ മൂണ്‍ സമയത്തായിരുന്നു എന്റെ ആര്‍ത്തവം. ന്യൂ മൂണ്‍ സമയത്ത് മെന്‍സ്ട്രേറ്റ് ചെയ്യുന്നതാണ് ആരോഗ്യകരം. പണ്ട് കാലത്ത് എല്ലാ സ്ത്രീകളും ഒരുമിച്ച് മെന്‍സ്ട്രേറ്റ് ചെയ്യും. ഫുള്‍ മൂണ്‍ സമയത്ത് എല്ലാവരും സെലിബ്രേറ്റ് ചെയ്യും. ചന്ദ്രനും എന്റെ മൂഡും തമ്മില്‍ വളരെ കണക്ട്ഡ് ആണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. അതേകുറിച്ച് വായിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് താല്പര്യം തോന്നി.
ആത്മീയയക്ക് വലിയ പ്രാധാന്യം നല്കുന്ന അമലയുടെ ഇന്‍സ്റ്റഗ്രാം ബയോ മൂണ്‍ ചൈല്‍ഡ് എന്നാണ്. അതേസമയം, തന്റെ വിവാഹമോചനത്തിനും പിന്നീട് ഉണ്ടായ ബ്രേക്കപ്പിനും ശേഷം നടി ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നു. അടുത്തിടെ രണ്ടാം വിവാഹിതയായായ അമല ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.