അമ്മയാകാൻ തയാറെടുക്കുകയാണ് മലയാളിയായ തെന്നിന്ത്യൻ താരം അമലാ പോൾ. ജഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽതന്നെ ഇവർ വിവാഹജീവിതത്തിലേക്ക് കടന്നു. ഇതേക്കുറിച്ച് അമല പോൾ തുറന്ന് സംസാരിച്ച കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
ഞാനും കുടുംബവും. ഗോവയിൽ ഒരു ഫാമിലി വെക്കേഷനിലായിരുന്നു. ഗോവയിൽ ഒരു വില്ല ബുക്ക് ചെയ്തു. അത് ജഗിന്റെ വില്ലയായിരുന്നു. അവിടെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഒരു കണക്ഷൻ തോന്നി. എനിക്ക് ഭയങ്കര കംഫർട്ടബിളായി. ആ കണക്ഷൻ വളർന്നു. രണ്ട് പേർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു. കൂടുതൽ അറിയാനുള്ള കൗതുകം. അത് പിന്നെ എക്സ്പ്ലോർ ചെയ്തു. ഞങ്ങൾ കാണാൻ തുടങ്ങി.
സെറ്റിൽഡ് ആകണമെന്ന് ആഗ്രഹിക്കുന്ന ഘട്ടമായിരുന്നു. വീട്ടിൽ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ആളും അതുപോലുള്ള മൈൻഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയം. രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ വീട്ടിൽ പറഞ്ഞത് ഇനി കല്യാണം കഴിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് ആറു മാസമോ ഒരു വർഷമോ എങ്കിലും ഡേറ്റ് ചെയ്യണമെന്നായിരുന്നു.
പക്ഷെ നമ്മൾ പ്ലാൻ ചെയ്യുന്നതുപോലെയല്ല കാര്യങ്ങൾ. ചിലരെ കുറച്ച് സമയം കൊണ്ട് മനസിലാക്കാൻ പറ്റണമെന്നില്ല. പക്ഷെ ജഗിന്റെ കൂടെയായിരിക്കുമ്പോൾ ഞാൻ ശാന്തയാണ്. അവൻ എന്നെ കേൾക്കുന്നുണ്ടെന്ന് തോന്നി. ചിലരോട് എത്ര നമ്മളെക്കുറിച്ച് പറയാൻ ശ്രമിച്ചാലും മനസിലാകണമെന്നില്ല. പക്ഷെ ചിലർ പറയാതെ തന്നെ നമ്മളെ മനസിലാക്കുമെന്നും അമല പോൾ പറയുന്നു.
ജഗത്തിനെ ജീവിതത്തിലേക്ക് ചേർത്തു പടിക്കുന്നതിപ്പറ്റി ആദ്യമായി ആലോചിച്ചതിനെക്കുറിച്ച് അമല നേരത്തെ വ്യക്തമാക്കിയിരുന്നു. പരിചയപ്പെട്ടു കുറച്ച് ദിവസത്തിനുള്ളില്‍തന്നെ ഞാനും ജഗും ഒന്നിച്ചൊരു പാര്‍ട്ടിയില്‍ പങ്കെടുത്തു. എല്ലാവരും ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അതിലൊന്നും പങ്കെടുക്കാതെ പുലരുവോളം സംസാരിച്ചിരുന്നു.
പരസ്പരം തുറന്ന് പറഞ്ഞു. ഒരു ഘട്ടത്തില്‍ തന്റെ ജീവിതത്തിലെ ഒരു മോശം അനുഭവം പറയവേ ജഗ് പൊട്ടിക്കരഞ്ഞു. ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത് എന്ന്. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് അങ്ങനൊരു നിമിഷം ലഭിച്ചതെന്നും അമല വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് അമല പോൾ വിവാഹിതയായത്. ഈ വർഷം ജനുവരി മാസത്തിൽ താൻ ഗർഭിണിയാണെന്ന വാർത്ത അമല പങ്കുവച്ചു. റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് മുമ്പേ അമല ഗർഭിണിയായിരുന്നു. ആടുജീവിതമാണ് അമലയുടേതായി ഒടുവിൽ പുറത്തുവന്ന സിനിമ. ഈ സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് നിറവയറോടെ ഭർത്താവിനൊപ്പമാണ് അമല എത്തിയത്.