ഇന്തോനേഷ്യയിൻ അവധിക്കാലം ആഘോഷിക്കാനെത്തിയ തെന്നിന്ത്യൻ താരം അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ എങ്ങും സംസാര വിഷയം. ബാത്ത്ടബ്ബിൽ ടോപ് ലസായി ഇരിക്കുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. “ഉള്ളിലെ തിളക്കം വീണ്ടെടുക്കാൻ ചിലപ്പോൾ സ്വയം ഓമനിക്കേണ്ടി വരും’ എന്നാണ് അമല ഈ ചിത്രത്തിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്.
പുറത്ത് ടാറ്റൂ ചെയ്തിരിക്കുന്നത് കാണത്തക്ക വിധത്തിൽ പൂക്കൾ നിറച്ച് ബാത്ത്ടബ്ബിലിരിക്കുന്ന ചിത്രമാണ് അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളാണ് ആരാധകരുടെ ഭഗത്തു നിന്നുണ്ടായത്.
ഇന്തോനേഷ്യൻ യാത്രകളിലെ നിരവധി ചിത്രങ്ങൾ അമല പോൾ പങ്കു വച്ചിട്ടുണ്ട്. നേരത്തെ ആടൈ എന്ന ചിത്രത്തിൽ അമല പോൾ അർധനഗ്നയായി അഭിനയിച്ചത് വിവാദമായിരുന്നു.