ബെൻസ് കാർ പുതുച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്ട്രേഷൻ ചെയ്തുവെന്ന കാരണത്താൽ ഏറെ പഴികേട്ട താരമാണ് അമല പോൾ. ഇപ്പോഴിത ഈ കാർ വിറ്റെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
പോണ്ടിച്ചേരിയിൽ വളരെ ലളിതമായൊരു ജീവിതം നയിക്കുകയാണ് ഞാൻ. ഭൗതീകരമായ കാര്യങ്ങളുടെ പിന്നാലെയല്ല ഞാനിപ്പോൾ. എല്ലാ മാസവും ഞാൻ 20,000 രൂപ ചെലവഴിക്കുന്നു. എന്റെ മെഴ്സിഡസ് കാർ ഞാൻ വിറ്റു. അമല പോൾ പറഞ്ഞു.
ഞാനിന്ന് ഏറ്റവും സന്തോഷവതിയാണെന്നും വിവാഹം കഴിക്കാനും കുട്ടികളുണ്ടാകൻ ആഗ്രഹിക്കുന്നുവെന്നും ഒരു കുഞ്ഞിനെ ദത്തെടുക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അമല പോൾ മനസ് തുറന്ന് പറഞ്ഞു.