നൃത്തപരിശീലനത്തിനിടെ അശ്ലീല സംഭാഷണവും അപമാനകരമായ രീതിയിലുള്ള ഇടപെടലും! നടി അമലാ പോളിന്റെ പരാതിയില്‍ ചെന്നൈ വ്യവസായി അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി അറസ്റ്റില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ടി. നഗറിലുള്ള സ്റ്റുഡിയോയില്‍ നൃത്തപരിശീലനത്തിനിടെ തന്റെ അടുത്തെത്തിയ അഴകേശന്‍ അശ്ലീലം പറഞ്ഞുവെന്നും അപമാനകരമായ രീതിയില്‍ ഇടപെട്ടുവെന്നുമാണ് അമലാ പോളിന്റെ പരാതി.

ഇതിന്റെ അടിസ്ഥാനത്തില്‍ അഴകേശനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസ് ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മലേഷ്യയില്‍ നടക്കാനിരിക്കുന്ന കലാപരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടാണ് അമല ടി നഗറിലെ നൃത്തസ്റ്റുഡിയോയില്‍ പരിശീലനം നടത്തിയത്. തന്റെ മലേഷ്യന്‍ സന്ദര്‍ശനത്തെപ്പറ്റി വ്യക്തമായി അറിഞ്ഞ ഇയാളില്‍നിന്ന് സുരക്ഷാപ്രശ്‌നം നേരിടേണ്ടി വരുമെന്ന ഭയംകൊണ്ടാണ് പോലീസിനെ സമീപിച്ചതെന്നും അമല പ്രതികരിച്ചു.

 

Related posts