തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മലയാളിയായ അമല പോള്‍. അമല അഭിനയം ആരംഭിക്കുന്നത് മലയാളത്തിലൂടെതന്നെയാണെങ്കിലും താരമാകുന്നത് തമിഴിലാണ്.
ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത താരമാണ് അമല പോള്‍. തന്റെ ഗ്ലാമറസ് ചിത്രങ്ങളുടെ പേരിലും വേഷങ്ങളുടെ പേരിലും നിരന്തരം സോഷ്യല്‍ മീഡിയയില്‍നിന്നു വിമര്‍ശനം നേരിടാറുണ്ട് താരം.
ഇപ്പോഴിതാ താരത്തിനെതിരേ വീണ്ടും സൈബര്‍ ആക്രമണം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയില്‍ നിന്നുമുള്ള അമലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറിയതോടെയാണ് താരത്തിനെതിരേ സൈബര്‍ ആക്രമണം തുടങ്ങുന്നത്.
മഞ്ഞ നിറത്തിലുള്ള ഗ്ലാമറസ് വസ്ത്രമണിഞ്ഞാണ് അമല പോള്‍ പരിപാടിക്കെത്തിയത്. താരത്തിന്റെ വസ്ത്രം ശരീരം കാണിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.
താരം തന്റെ കാലുകളും മാറിടവും കാണിക്കാന്‍ വേണ്ടിയാണ് ഇതുപോലൊരു വസ്ത്രം ഇട്ട് വന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
അശ്ലീല ചുവയുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ താരത്തെതിരേ ഉയര്‍ന്നു വരുന്നുണ്ട്. താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അതൊന്നും കാണാന്‍ അമല സോഷ്യല്‍ മീഡിയയിലില്ല. കഴിഞ്ഞ കുറച്ച് നാളുകളായി അമല പോള്‍ ഇന്‍സ്റ്റഗ്രാമില്‍നിന്നു വിട്ടു നില്‍ക്കുകയാണ്.
താരത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. താരം അക്കൗണ്ട് ഡിലീറ്റ് ചെയ്തതാണോ അതോ തല്കാലത്തേക്ക് മാറി നില്ക്കുക മാത്രമാണോ എന്നൊക്കെ സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
താരം ഇതുവരേയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. പൊതുവെ ഇത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാറുള്ള അമല പോള്‍ ഇത്തവണയും പ്രതികരിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.