പുതിയ ചിത്രത്തില്‍ ‘നേവല്‍ ഷോ’ ! അമലാപോളിനെ തെറിയഭിഷേകം ചെയ്ത് ആരാധകര്‍; തെറിവിളിച്ചവര്‍ക്ക് നടി നല്‍കിയത് ചുട്ട മറുപടി…

 

അമലാപോളിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സുശി ഗണേശന്‍ സംവിധാനം ചെയ്യുന്ന തിരുട്ടു പയലേ-2. പ്രസന്നയും ബോബി സിംഹയുമാണ് ചിത്രത്തില്‍ അമലയുടെ നായകന്മാര്‍. എന്നാല്‍ പുറത്തിറങ്ങും മുമ്പേ തന്നെ ചിത്രം വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ചിത്രത്തിലെ നായകന്‍ ബോബി സിംഹ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സദാചാരവാദികള്‍ അമലയ്‌ക്കെതിരേ വാളെടുത്ത് ഉറഞ്ഞു തുള്ളുകയാണ്. ബോബി സിംഹയ്‌ക്കൊപ്പമുള്ള ഒരു പ്രണയരംഗത്തില്‍ മഞ്ഞ സാരിയുടുത്ത് വയറും പൊക്കിളും അമല കാണിച്ചതാണ് അവരുടെ പ്രശ്‌നം. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയായിരുന്നു പലരുടെയും പ്രതികരണം.

എന്നാല്‍ ഇത്തരം എതിര്‍പ്പുകള്‍ക്ക് മുമ്പില്‍ തളരുന്ന ആളല്ല താനെന്ന് അമല വ്യക്തമാക്കി. തന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് താന്‍ കരുതിയതേയില്ലയെന്നാണ്‌ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞത്. ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ്അമല പറഞ്ഞു.

‘അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാന്‍ ഒരുപാട് വളര്‍ന്നുകഴിഞ്ഞു. പ്രേമത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷമുള്ള കാഴ്ചപ്പാടല്ല ഇക്കൊല്ലം എന്റേത്. ഈ ചിത്രത്തില്‍ തന്റേടമുള്ള, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ ആത്മപ്രകാശത്തിന് ഒരുപാട് സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ ബോബി സിംഹയും പ്രസന്നയും മികച്ച പിന്തുണയാണ് നല്‍കിയതെന്നും അമല പറഞ്ഞു. എന്തായാലും അമലയുടെ ‘നേവല്‍ ഷോ’ ഹിറ്റായിക്കഴിഞ്ഞു.

 

Related posts