മുൻ ഭർത്താവും സംവിധായകനുമായി വിജയ് വിവാഹിതനായതോടെ തനിക്കും മറ്റൊരു വിവാഹം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് നടി അമലാ പോൾ. വിജയുയുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തയെത്തിയതിന് പിന്നാലെ അമല പോളിനോടും വിവാഹത്തെക്കുറിച്ച് ചോദിച്ച് ആരാധകർ സാമൂഹമാധ്യമത്തിലൂടെ എത്തിയതോടെയാണ് താരം ആസത്യം തുറന്ന് പറഞ്ഞത്.
അമല പോളിന്റെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
പ്രണയത്തിലാണെന്ന സത്യം തുറന്ന് പറഞ്ഞതിനൊപ്പം മറ്റൊരു കാര്യം കൂടി അമല പറഞ്ഞതാണ് ഇതിൽ ശ്രദ്ധേയം. തന്റെ കാമുകൻ സിനിമയിൽ നിന്നുള്ളയാളല്ലെന്നാണ് നടി വ്യക്തമാക്കിയത്. പ്രണയത്തിലാണെന്ന് വ്യക്തമാക്കിയെങ്കിലും അടുത്തൊന്നും വിവാഹമുണ്ടാവില്ലെന്നും താരം പറഞ്ഞു.
2014ലായിരുന്നു അമലയും വിജയിയും വിവാഹിതരായത്. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പക്വതയില്ലാത്ത സമയത്തായിരുന്നു തന്റെ വിവാഹമെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയതെന്നുമാണ് വേർപിരിഞ്ഞതിന് ശേഷം അമലാപോൾ പറഞ്ഞത്.