തെന്നിന്ത്യയിലെ മിന്നുന്ന താരമാണ് അമലാ പോൾ. ഈയിടെ വാഹന നികുതി വെട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ അമലാ പോളിന്റെകിടിലൻ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.താരം തന്നെയാണ് ഫേസ്ബുക്കിലൂടെ ചിത്രം ആരാധകർക്കായി പങ്കുവച്ചത്.
സംവിധായകൻ വിജയ് യുമായി വിവാഹ മോചനം നേടിയ ശേഷം താരം ഇപ്പോൾ ഒറ്റയ്ക്ക് മുംബൈയിലാണ് താമസം.അമലാ പോളിന്റെ ധൈര്യം ആരാധകർ നേരത്തെ തന്നെ ശരിവച്ചതാണ്. സിനിമയിലും ജീവിതത്തിലും സാഹസമായ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനാണ് അമലാ പോളിന് ഇഷ്ടം. അമലാ പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ തന്നെ അതിന് തെളിവാണ്. ഇപ്പോൾ മൂന്ന് ചിത്രങ്ങളാണ് അമലാ പോൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൃത്യമായ വ്യായാമം നടത്തുന്ന ആളാണ് അമല. ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ ശ്രദ്ധാലുമായ അമല യോഗയും കൃത്യമായി ചെയ്തുവരുന്നു. എന്തായാലും വിചിത്രമായ ഇത്തരം സെൽഫിയൊക്കെ എടുത്ത് പരസ്യമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം അമലാ പോളിന് മാത്രമേ ഉണ്ടാവൂ.. സ്വന്തം പേരിലുള്ള ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബോട്ട് യാത്ര നടത്തി പരിഹസിച്ച അമലാ പോളിന്റെ ചിത്രം നേരത്തെ വൈറലായിരുന്നു. ഇതുപോലെ മുൻപും അമലാ പോളിന്റെ പല ചിത്രങ്ങളും വൈറലായിട്ടുണ്ട്.
അല്പവസ്ത്രധാരിയായും, അതീവ ഗ്ലാമറസായും അമല എത്തുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.എന്തായാലും അമലയുടെ ഈ വ്യത്യസ്ത സെൽഫിക്ക് ട്രോളുകളോടൊപ്പം തന്നെ ടാക്സ് അടയ്ക്കാത്തതിന്റെ പേരിലുള്ള വിമർശനങ്ങളും ധാരാളം ലഭിച്ചിട്ടുണ്ട്. ടാക്സ് അടയ്ക്കാത്തതിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്, ഇത്രയും ഭയാനകമായ വേർഷൻ ആദ്യമാണെന്നാണ് അതിലൊരു കമന്റ്.