തന്റെ ആഢംബര വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന് നടി അമലാ പോളിനെതിരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് കേരളപ്പിറവി ദിനത്തില്‍ താന്‍ കേരളത്തിലൂടെ ബോട്ടില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രം സഹിതം അമല പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു. ബോട്ടില്‍ സഞ്ചരിക്കുന്നതിന് രജിസ്‌ട്രേഷന്‍ വേണ്ടല്ലോ എന്നായിരുന്നു അമലയുടെ കമന്റുകളിലൊന്ന്. ഇപ്പോഴിതാ പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച അമലാ പോളിനെ രസകരമായി കളിയാക്കി നടന്‍ ആര്യ രംഗത്തെത്തിയിരിക്കുന്നു. എന്നാല്‍ വിട്ടുകൊടുക്കാന്‍ അമലയും തയാറായിരുന്നില്ല. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മില്‍ ട്വിറ്ററിലൂടെയായിരുന്നു വാക്‌പോര്.
ബോട്ടില്‍ യാത്ര ചെയ്യുന്ന ഫോട്ടോ ഇട്ട് ഇതില്‍ ആരും നിയമ ലംഘനം പറയില്ലല്ലോ എന്ന കമന്റ് അമല ഇട്ടിരുന്നു. ഇതിനാണ് ആര്യ മറുപടി നല്‍കിയത്. റോഡ് ടാക്‌സ് നല്‍കാതെ അവസാനം ബോട്ടിലായല്ലോ യാത്ര എന്നായിരുന്നു കമന്റ്. ഇതിന് അമല മറുപടിയും നല്‍കി. ശരീരം നന്നാക്കാനെന്ന പേരില്‍ സൈക്കിളില്‍ യാത്ര ചെയ്ത് നീയും എല്ലാ പൈസയും സേവ് ചെയ്യുവല്ലേ എന്നാണ് അമല ചോദിച്ചത്. ഇതിന് തമാശ രൂപേണ കാമുക ഭാവത്തില്‍ ഞാന്‍ പൈസ സേവ് ചെയ്യുന്നത് നിനക്കു വേണ്ടിയാണെന്നും, പ്രണയിച്ചു പോയി എന്നും ആര്യ പറഞ്ഞു. ഇതു രഹസ്യമായിരിക്കുമെന്ന് നീ പറഞ്ഞതല്ലേ എന്നാണ് അമല ഇതിന് മറുപടിയായി ആര്യയോട് ചോദിച്ചത്.
I think when u save road tax .. you end up in a boat 😝😊 #JustKidding happy kerala day https://t.co/bWyRGSJgQE
— Arya (@arya_offl) November 1, 2017
Likewise you are saving each buck throughout your life, torturing your body running and cycling all the way 😝👊🏼 #notkidding https://t.co/VzfYyJ9JXG
— Amala Paul (@Amala_ams) November 1, 2017
I m saving all for you “Amala fall in love” 😉😉 #NotKidding 😝 https://t.co/YLg8b0j1wy
— Arya (@arya_offl) November 1, 2017
Hahaha! 😹 You have sworn to secrecy with that one 🤐👻#Stopkidding https://t.co/IJHSUFgXIR
— Amala Paul (@Amala_ams) November 1, 2017