കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമല ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായത്. ഇന്ന് പത്ത് മുതല്‍ ഒന്നുവരെ ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.