ആ പെണ്‍കുട്ടി ഞാനാണെന്ന രീതിയില്‍ പെരുമാറുന്നു, ഒന്നുറങ്ങിയിട്ട് ഒരാഴ്ച്ചയായി, വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാക്കൊല ചെയ്യുന്നു, നടി അമല റോസ് കുര്യന്‍ പറയുന്നു

amala kurianമൂവാറ്റുപുഴ കദളിക്കാട്ടുനിന്നും സീരിയല്‍ നടിയെ അനാശാസ്യത്തിനു പിടികൂടിയെന്ന വാര്‍ത്ത കാട്ടുതീപോലെയാണ് കേരളത്തില്‍ പടര്‍ന്നത്. സീരിയല്‍ നടിയുടെ പേര് അമലയെന്നാണെന്നു ചില മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ മനസമാധാനം നഷ്ടപ്പെട്ട ഒരു നടിയുണ്ട്. മറ്റാരുമല്ല, പാദസ്വരം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അമല റോസ് കുര്യന്‍. കദളിക്കാടുനിന്നും പിടിക്കപ്പെട്ട അമലയെന്ന പെണ്‍കുട്ടി താനാണെന്ന രീതിയിലാണ് പലരും പെരുമാറുന്നതെന്ന് ഈ അമല പറയുന്നു. കോട്ടയം സ്വദേശിനിയായ അമല പാദസ്വരം, സ്ത്രീധനം സീരിയലുകളിലൂടെയും തീവ്രം എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഒരേ പേരുമൂലം പുറ്ത്തിറങ്ങാന്‍ വയ്യാതായ അവസ്ഥയിലാണ് അമല പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ വിഷയത്തില്‍ അമലയുമായി സംസാരിക്കാന്‍ രാഷ്ട്ദീപികഡോട്ട്‌കോം ശ്രമിച്ചെങ്കിലും അവരെ ഫോണില്‍ ലഭിച്ചില്ല. അമലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്…

fb

അമല റോസ് കുര്യന്‍ ആത്മഹത്യ ചെയ്യ്തു???
പ്രിയ സുഹൃത്തുക്കളെ ഇതാണോ നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്ത??? നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും എന്റെ മാനസികാവസ്ഥ അതു തന്നെയാണ്. ഒരു സാധാരണ ചുറ്റുപാടില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണു ഞാന്‍, അഭിനയത്തോടുള്ള എന്റെ പാഷനാണു ഈ മേഖലയില്‍ എന്നെ നിലനിര്‍ത്തുന്നത്. ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്, മാതാവില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരി. ഞാന്‍ ഒന്നു ഉറങ്ങിയിട്ട് ഒരാഴ്ചയായി. സുഹൃത്തുക്കളുടേയോ, ബന്ധുക്കളൂടേയോ ഫോണ്‍ക്കോളുകള്‍ അറ്റന്റ് ചെയ്യാന്‍ എനിക്ക് പേടിയാണ്…..

അമല എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയെ തൊടുപുഴയില്‍ നിന്ന് ഇമ്മോറല്‍ ട്രാഫിക്ക് ചാര്‍ജ്ജ് ചെയ്യ്ത് പോലീസ് അറസ്റ്റ് ചെയ്യ്തു. ആ പെണ്‍കുട്ടി ഞാനാണെന്നു എന്ന രീതിയിലാണു പലരും പിന്നീട് എന്നോട് പെരുമാറാന്‍ തുടങ്ങിയത്. എനിക്കെന്റെ മെസ്സഞ്ചറോ. വാട്‌സപ്പോ ഓപ്പണ്‍ ചെയ്യാന്‍ കഴിയാതായി. വിലപറഞ്ഞും തെറിവിളിച്ചും എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ചുരുക്കം ചില നല്ല സുഹൃത്തുക്കളുടെ സപ്പോര്‍ട്ട് മാത്രമാണു ഇപ്പൊ എനിക്കൊപ്പം ഉള്ളത്.

‘തെറ്റു ചെയ്തവര്‍ക്ക് പോലും അവര്‍ അര്‍ഹിക്കുന്ന നീതി നിഷേധിച്ചു കൂടാ.’ സമൂഹവും നിയമവ്യെവസ്ഥയും ആ നീതി അവര്‍ക്ക് കൊടുക്കാന്‍ ബാധ്യസ്ഥരാണ്. അത്തരമൊരു ജനാധിപത്യം എന്റെ നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണു ‘ഒരു തെറ്റും ചെയ്യാത്ത ഞാന്‍ ക്രൂശിക്കപ്പെടുന്നത്.’ ഒരു വാര്‍ത്ത കേട്ടു കഴിയുമ്പോ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ തെറി വിളിക്കാനും ചെളി വാരിയെറിയാന്‍ പുറപ്പെടുന്നവരോടും എനിക്കൊന്നേ ചോദിക്കാനുള്ളൂ, നിങ്ങളുടെ സഹോദരിക്കാണു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായതെങ്കില്‍ അപ്പോഴും നിങ്ങള്‍ ഇതു തന്നെ ചെയ്യുമോ? ഇങ്ങനെ തെറി വിളിക്കുമോ? അതോ സത്യം എന്താണെന്നു അന്വേഷിക്കുമോ? സോഷ്യല്‍ മീഡിയയിലെ എന്റെ എല്ലാ സുഹൃത്തുക്കളോടും എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളു, ചെയ്യാത്ത തെറ്റിന്റെ പേരില്‍ എന്നെ ക്രൂശിക്കരുത്. അമല റോസ് കുര്യന്‍ എന്നൊരു പേരുണ്ടായി പോയത് ഒരു തെറ്റാണോ? എനിക്കും ഇവിടെ ജീവിക്കണം സമാധാനമായിട്ട്…. ദയവായി സത്യം എന്താണെന്ന് അന്വേഷിക്കുക…..

Related posts