പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര അന്തികുളങ്ങര ക്ഷേത്രത്തിൽ കവർച്ച നടത്തിയ കുപ്രസിദ്ധ അന്പലമോഷ്ടാവ് പിടിയിലായി.
കോതമംഗലം പോത്താനിക്കാട് മാവുടി അപ്പക്കൽ പരീതി(56)നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.
മോഷണങ്ങൾ തടയുന്നതിന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
വിവിധ ജില്ലകളിലായി ഇയാൾക്കെതിരേ എഴുപത്തിയഞ്ചോളം മോഷണ കേസുകളുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ ജയിൽ മോചിതനായത്.
പകൽ കറങ്ങിനടന്ന് മോഷണം നട ത്താൻ കഴിയുന്ന അമ്പലങ്ങൾ കണ്ടുപിടിക്കും. അമ്പലത്തിന്റെ സമീപത്തുള്ള കുറ്റിക്കാട്ടിലോ റബർ തോട്ടതിലോ രാത്രിയിൽ ഒളിച്ചിരുന്ന് പുലർച്ചെ മോഷണം നടത്തി തിരിച്ചു പോവുകയാണ് പ്രതിയുടെ രീതി.
എഎസ്പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ ആർ. രഞ്ജിത് തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.