സിനിമാ തിരക്കിൽ നിന്നു മാറി ചിലപ്പോൾ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ സമയം ചെലവിടുന്ന ചിത്രങ്ങളുമായി അമല പോൾ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്.
ഇവയെല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തവരാണ് മിക്ക സിനിമാ താരങ്ങളും.
ചിലർ ജിമ്മിൽ പോകുന്പോൾ, മറ്റു ചിലർ പ്രഭാത സവാരി കൊണ്ടു മതിയാക്കും. വേറെ ചിലർ യോഗ, സുംബാ പോലുള്ള രീതികൾ ചെയ്തും ആരോഗ്യം സംരക്ഷിക്കാറുണ്ട്.
ഇവയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കായി താരങ്ങൾ ഷെയർ ചെയ്യാറുമുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ മെയ്യഭ്യാസവുമായി എത്തിയിരിക്കുകയാണ് പ്രിയതാരം അമല പോൾ.
രണ്ടു കൊളുത്തുകളിൽ ഉറപ്പിച്ച തുണികൊണ്ടുള്ള ബാലൻസിലാണ് താരം മെയ്യഭ്യാസം ചെയ്യുന്നത്.
തലകീഴായി നിന്ന് ജീവിതം നേർദിശയിലാക്കൂ… എന്നാണ് ചിത്രത്തിന് അമല ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
കൂടാതെ എങ്ങനെയാണ് ഇത്തരത്തിൽ സ്വയം ബാലൻസ് ചെയ്യുന്നത് എന്ന ഒരു വീഡിയോയും അമല പോസ്റ്റ് ചെയ്തിട്ടുണ്ട്.