ദക്ഷിണേന്ത്യന്‍ സിനിമാലോകം ഞെട്ടിയ ആ വിവാഹമോചനം രണ്ടുമാസം മുമ്പായിരുന്നു. മിന്നുംതാരം അമലപോളും സംവിധായകന്‍ എ.എല്‍. വിജയും തമ്മിലുള്ള ദാമ്പത്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെന്നൈ കുടുംബകോടതിയില്‍ കേസ് നടക്കുകയാണ്. അതിനിടെ അമലയുടെ ഒരു ഇന്റര്‍വ്യൂവാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. അതായത് അമലയോട് ഇന്റര്‍വ്യൂവിനിടെ ചോദിച്ചു, വിവാഹിതായാകാനുള്ള തീരുമാനം തെറ്റായിരുന്നോ എന്ന്? നടിയുടെ മറുപടി ഉടനടി വന്നു, ഞാന്‍ ഇപ്പോഴും അവനെ സ്‌നേഹിക്കുന്നു. വിജയിനെ വിവാഹം കഴിക്കാനുള്ള തീരുമാനം ഒരിക്കലും തെറ്റല്ലായിരുന്നു. വിജയിനെ ഇപ്പോള്‍ മാത്രമല്ല എന്നും സ്‌നേഹിക്കുമെന്നും അമല പറയുന്നു. ജീവിതത്തിലെ ഏറ്റവും വേദനയേറിയ തീരുമാനമാണ് വിവാഹമോചനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമലയുടെ പ്രഖ്യാപനം വിവാഹമോചനത്തില്‍നിന്നു പിന്‍മാറാന്‍ നടി ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ് തമിഴിലെ പപ്പരാസികള്‍ പറയുന്നത്. തനിച്ചുള്ള ജീവിതം നടി മടുത്തെന്നും വിജയുമായി വീണ്ടും അടുക്കാന്‍ സുഹൃത്തുക്കളുടെ സഹായം തേടിയെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ നടിയുടെ വാക്കുകള്‍ വിവാഹമോചനം വേണ്ടെന്ന തരത്തിലല്ലെന്നാണ് സിനിമലോകം പറയുന്നത്. വിജയിന് ഇനിയൊരു ഒന്നുചേരലിന് താല്പര്യമില്ലത്രേ. മാതാപിതാക്കളും ഇക്കാര്യത്തില്‍ അമലയ്‌ക്കെതിരാണ്.
മലായളത്തിലൂടെ സിനിമലോകത്തെത്തിയ അമലപോള്‍ 2011ലാണ് വിജയുമായി അടുക്കുന്നത്. ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇത്. രണ്ടുവര്‍ഷത്തെ പ്രണയത്തിനുശേഷം 2014 ജനുവരിയിലായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഏവരെയും ഞെട്ടിച്ച് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് അമല. അടുത്തിടെ ഹോട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് അമല ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു.