ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​വാം; ആ​ളു​ക​ള്‍ ചി​ല​പ്പോ​ള്‍ ന​മ്മ​ളെ വ​ലി​ച്ചു താ​ഴെ ഇ​ട്ടേ​ക്കാം; അ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം; ആ​സി​ഫ് അ​ത് മ​നോ​ഹ​ര​മാ​യി ചെ​യ്തു; അ​മ​ല പോ​ൾ

അ​മ​ല പോ​ളും ആ​സി​ഫ് അ​ലി​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ലെ​വ​ല്‍ ക്രോ​സ്. 26ന് ​റി​ലീ​സി​നൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍ തി​ര​ക്കു​ക​ളി​ലാ​ണ് ആ​സി​ഫും അ​മ​ല​യും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് ഒ​രു കോ​ള​ജി​ലെ​ത്തി​യി​രു​ന്നു. വേ​ദി​യി​ല്‍ സം​സാ​രി​ക്ക​വേ ആ​സി​ഫി​ന് ക​ഴി​ഞ്ഞ ദി​വ​സം നേ​രി​ടേ​ണ്ടി വ​ന്ന ദു​ര​നു​ഭ​വ​ത്തെ കു​റി​ച്ചും അ​മ​ല സം​സാ​രി​ച്ചു.

എ​ന്‍റെ സ​ഹ​താ​ര​വും ബെ​സ്റ്റ് ഫ്ര​ണ്ടു​മാ​ണ് ആ​സി​ഫ് അ​ലി. എ​ല്ലാ​വ​ര്‍​ക്കും അ​റി​യു​ന്ന​ത് പോ​ലെ കഴിഞ്ഞ ദിവസം അ​ദ്ദേ​ഹ​ത്തി​നൊ​രു മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യി. അ​ദ്ദേ​ഹം അ​ത് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ ഞാ​ന്‍ വ​ള​രെ​യ​ധി​കം അ​ഭി​മാ​നി​ക്കു​ന്നു.

ന​മ്മു​ടെ ജീ​വി​ത​ത്തി​ല്‍ ഇ​തു​പോ​ലെ പ്ര​തീ​ക്ഷി​ക്കാ​ത്ത പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​വാം. ആ​ളു​ക​ള്‍ ചി​ല​പ്പോ​ള്‍ ന​മ്മ​ളെ വ​ലി​ച്ചു താ​ഴെ ഇ​ട്ടേ​ക്കാം.

അ​ങ്ങ​നെ എ​ന്തും സം​ഭ​വി​ക്കാം. അ​തെ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം. ആ​സി​ഫ് അ​ത് മ​നോ​ഹ​ര​മാ​യി ചെ​യ്തു. ഞാ​ന​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു. എ​നി​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സ​ഹ​ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ആ​സി​ഫ്-​അ​മ​ല പ​റ​ഞ്ഞു.

Related posts

Leave a Comment