തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു എ.എല്‍. വിജയും അമലപോളും തമ്മില്‍ നടന്നത്. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രേക്ഷകരെ കൈയിലെടുത്ത അമലയും സൂപ്പര്‍ഹിറ്റ് സംവിധായകനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ പിറന്നത് പക്ഷേ ഫ്ളോപ്പ് സ്റ്റോറിയായെന്നുമാത്രം. വിവാഹമോചനത്തിനുശേഷം രണ്ടുപേരും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. വിജയ് വീണ്ടും വിവാഹത്തിനൊരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍ക്ക് കാരണം.
വിജയ്നെ രണ്ടാം വിവാഹം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയതാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. രാവിലെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനാണത്രേ വാര്‍ത്ത അമലയോട് പങ്കുവച്ചത്. അതുവരെ സന്തോഷത്തോടെ ഇരുന്ന അമല പെട്ടെന്ന് കരഞ്ഞുകൊണ്ട് സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയത്രേ.
അതേസമയം, വിജയിന്റെ വിവാഹം ഒരു മലയാളി നടിയുമായി ഉറപ്പിച്ചതായി ചില തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നും അടുത്തിടെ തമിഴിലെത്തിയ നടിയുമായി വിജയ് സൗഹൃദത്തിലായിരുന്നെന്നും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ നടിയാരെന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലായിരുന്നു എഎല്‍ വിജയ്-അമലപോള്‍ വിവാഹം. വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു അമല വിജയുമായി പ്രണയത്തിലാകുന്നത്. പിന്നീട് വിജയ് ഒരുക്കിയ തലൈവയിലും അമല നായികയായി. വിവാഹം തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത് തീരുമാനമായിരുന്നെന്ന് അമല നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.