എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്ര​മാ​ണ് ധ​രി​ച്ച​ത്; സൈബർ ബുള്ളിംഗിനെതിരേ പ്രതികരിച്ച് അമല പോൾ

അ​മ്മ​യാ​യ​​തി​നുശേ​ഷം വീ​ണ്ടും ത​ന്‍റെ പ്ര​ഫ​ഷ​ണ​ൽ ലൈ​ഫി​ലേ​ക്ക് പ​ഴ​യ​തി​നേ​ക്കാ​ൾ ഇ​ര​ട്ടി എ​ന​ർ​ജി​യോ​ടെ തി​രി​കെ വ​ന്നി​രി​ക്കു​ക​യാ​ണ് ന​ടി അ​മ​ല പോ​ൾ. ഇ​പ്പോ​ൾ താ​രം ത​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ ലെ​വ​ൽ​ക്രോ​സി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ലാ​ണ്.

പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മ​ല ലെ​വ​ൽ ക്രോ​സ് ടീ​മി​നൊ​പ്പം എ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ക​റു​ത്ത നി​റ​ത്തി​ലു​ള്ള ഡീ​പ്പ് നെ​ക്കു​ള്ള മി​നി ഡ്ര​സാ​യി​രു​ന്നു ധ​രി​ച്ചി​രു​ന്ന​ത്.

പ​രി​പാ​ടി​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം അ​മ​ല നൃ​ത്തം ചെ​യ്യു​ക​യും ചെ​യ്തു. പ​രി​പാ​ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ അ​മ​ല​യ്ക്കുനേ​രേ വ​ലി​യരീ​തി​യി​ൽ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഡാ​ന്‍​സ് ബാ​ര്‍ ഉ​ദ്ഘാ​ട​ന​ത്തി​ന​ല്ല കോ​ള​ജി​ലെ പ​രി​പാ​ടി​ക്കാ​ണ് ക്ഷ​ണി​ച്ച​തെ​ന്നു വ​രെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഇ​പ്പോ​ഴി​താ വി​ഷ​യ​ത്തി​ൽ ന​ടി അ​മ​ല പോ​ൾത​ന്നെ ഒ​ടു​വി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. “”ആ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​കി​ച്ച് പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ല. എ​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട വ​സ്ത്ര​മാ​ണ് ഞാ​ൻ ധ​രി​ച്ച​ത്.

ഞാ​ൻ സാ​രി​യും സ​ൽ​വാ​റും വെ​സ്റ്റേ​ൺ ഡ്ര​സു​മെ​ല്ലാം ധ​രി​ക്കാ​റു​ണ്ട്. എ​നി​ക്ക് എ​ന്താ​ണ് കം​ഫ​ർ​ട്ട​ബി​ൾ, എ​ന്‍റെ മൂ​ഡ് എ​ന്താ​ണ് അ​തി​നനു​സ​രി​ച്ചാ​ണ് ഞാ​ൻ വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഞാ​ൻ ഇ​ട്ട വ​സ്ത്ര​ത്തി​ന് എ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടെ​ന്നോ അ​ത് അ​നു​ചി​ത​മാ​ണെ​ന്നോ ഞാ​ൻ ക​രു​തു​ന്നി​ല്ല.

ചി​ല​പ്പോ​ൾ അ​ത് കാ​മ​റ​യി​ൽ കാ​ണി​ച്ചവി​ധം മോ​ശ​മാ​യി​രു​ന്നി​രി​ക്കാം. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന സ്റ്റു​ഡ​ൻ​സി​നോ അ​ല്ലെ​ങ്കി​ൽ എ​നി​ക്കോ അ​തൊ​രു റോം​ഗ് ‍ഡ്ര​സാ​ണെ​ന്ന് തോ​ന്നി​യി​ല്ല. അ​ത് എ​ങ്ങ​നെ കാമറയിൽ കാ​ണി​ക്കു​ന്നു​വെ​ന്ന​ത് എ​ന്‍റെ ക​ൺ​ട്രോ​ളി​ല​ല്ല​ല്ലോ. അ​തി​ൽ എ​നി​ക്ക് ഒ​രു റോ​ളു​മി​ല്ല. ഞാ​ൻ ധ​രി​ച്ച വ​സ്ത്രം എ​ങ്ങ​നെ കാ​ണ​ണം എ​ങ്ങ​നെ ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന​ത് എ​ന്‍റെ ക​ൺ​ട്രോ​ളി​ല​ല്ല.

കോ​ള​ജി​ൽ പോ​യ​പ്പോ​ൾ കൊ​ടു​ത്ത മെ​സേ​ജും അ​ത് ത​ന്നെ​യാ​ണ്. നി​ങ്ങ​ൾ നി​ങ്ങ​ളാ​യി​രി​ക്കു​ക. എ​ന്ത് വ​സ്ത്രം ധ​രി​ച്ചാ​ലും ക​മ​ന്‍റി​ടാ​മ​ല്ലോ. അ​തു​കൊ​ണ്ട് ത​ന്നെ അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഫോ​ക്ക​സ് ചെ​യ്യാ​റു​മി​ല്ല. ഞാ​ൻ ഒ​രു അ​ഭി​നേ​ത്രി​യാ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് എ​നി​ക്ക് എ​ന​ർ​ജി കൊ​ടു​ക്ക​ണം”- അ​മ​ല പ​റ​യു​ന്നു.

Related posts

Leave a Comment