കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചു. റിപ്പോർട്ടിൽ നിയമപരമായ നടപടി ഉണ്ടാകണമെന്ന് അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു.
സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ മാത്രമല്ല എല്ലാ മേഖലയിലും 50 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്ക് ഉണ്ടാവണമെന്നും താരം വ്യക്തമാക്കി.
ഭാവിയിൽ ഇപ്പോഴുണ്ടായതുപോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അമലാ പോൾ കൂട്ടിച്ചേർത്തു. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.