സമൂഹമാധ്യമങ്ങളിൽ വൈറലായി നടി അമല പോളിന്റെ വളകാപ്പ് വീഡിയോ. ഭർത്താവ് ജഗത്തിന്റെ സ്വദേശമായ ഗുജറാത്തിലായിരുന്നു ചടങ്ങുകൾ. പരന്പരാഗത രീതിയിൽ സാരിയുടത്ത് ഗുജറാത്തി പെൺകുട്ടിയായാണ് വളകാപ്പിനായി അമല എത്തിയത്.
ബനാറസി സാരി പരന്പരാഗത രീതിയിലാണ് അമല ഉടുത്തിരിക്കുന്നത്. ഹെവി നെക്ലേസും സാരിക്കൊപ്പം പെയർ ചെയ്തിട്ടുണ്ട്. കുർത്തയാണ് ഭർത്താവ് ജഗതിന്റെ വേഷം.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിനാണ് താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അമല പങ്കുവച്ചത്.
ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗത്തിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.
നിലവിൽ ഗോവയിലാണ് ജഗത്തിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗത്ത് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. നജീബിന്റെ ഭാര്യ സൈനുവായാണ് അമല ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.