കഴിഞ്ഞ ദിവസമാണ് അമല പോള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കാമുകന് ജഗദ് ദേശായി അമല പോളിനെ ടാഗ് ചെയ്തുകൊണ്ട് ഒരു വീഡിയോ പങ്കുവച്ചതായിരുന്നു കാരണം. അമലയുടെ ബെര്‍ത്ത് ഡേക്ക് താരത്തെ ജഗദ് പ്രപ്പോസ് ചെയ്തു.
പ്രപ്പോസല്‍ അമല സ്വീകരിക്കുകയും ചെയ്തു. ആ വീഡിയോ നടിയെ ടാഗ് ചെയ്ത് ജഗ്ദ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെ വാര്‍ത്ത വൈറലായി.
എന്നാല്‍, വിഷയത്തില്‍ അമല പോള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ പ്രണയകഥയെക്കുറിച്ച് അമല പോള്‍ തന്നെ പറയുകയാണ്. അന്ന് പാര്‍ട്ടിയില്‍ വച്ചെടുത്ത ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് അമല പോളിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇനിയുള്ള ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ളത്, എല്ലാം തുടങ്ങിയത് ആ പാര്‍ട്ടിയില്‍ വച്ചായിരുന്നു, ഞങ്ങളുടെ പ്രണയകഥ വികസിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോസ് പങ്കുവച്ചത്.
മഞ്ജു പിള്ളയടക്കം പലരും കമന്റ് ബോക്സില്‍ നടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സ്നേഹം അറിയിച്ച് ഇമോജി പങ്കുവച്ച മഞ്ജു പിള്ളയ്ക്ക് അമല സ്നേഹ ഇമോജി നല്കി.
അമല പോളിന്റെ പ്രണയം പരസ്യമായശേഷം ആരാണ് അമലയെ വിവാഹം ചെയ്യുന്ന ജഗദ് ദേശായി എന്നായി പിന്നെ തിരയല്‍. സൂറത് സ്വദേശിയാണ് ജഗദ്.
ഒരു അവധിക്കാല യാത്രയിലാണ് അമലയും ജഗദ് ദേശായിയും പരിചയപ്പെട്ടതും പ്രണയത്തിലായതുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.