തമിഴകത്ത് ഇപ്പോള്‍ അമലപോളാണ് താരം. അതീവ ഗ്ലാമറസായുള്ള മലയാളി താരത്തിന്റെ അഭിനയം ആരാധകരെ വലിയതോതില്‍ സന്തോഷപ്പെടുത്തുകയാണ്. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി അമല രംഗത്തെത്തിയിരിക്കുന്നു. തിരുട്ടുപയലേ 2 വില്‍ നടന് ബോബി സിംഹയുമായി പ്രവര്‍ത്തിച്ച അനുഭവമാണ് അവര്‍ പങ്കുവയ്ക്കുന്നത്. ഈ ചിത്രത്തില്‍ ഇരുവരും അടുത്ത് ഇടപഴകുന്ന ഒരുപാട് രംഗങ്ങളുണ്ട്. എന്നാല്‍ തുടക്കത്തില്‍ അത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ ബോബിക്ക് മടിയായിരുന്നുവെന്ന് അമല പറയുന്നു.
ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത് ജിഗര്‍തണ്ട എന്ന സിനിമയുടെ സമയത്താണ്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 ല്‍ പ്രണയരംഗത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാന്‍ തയ്യാറായി നിന്നു. ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാന്‍ കണ്ടു.
ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ ബോബിയെ ഞാന്‍ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്. മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങള്‍ പപ്പി സിംഹ എന്നാണ് വിളിക്കാറ്. സുശി ഗണേഷന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടുപയലേ 2.