തെന്നിന്ത്യൻ സിനിമയിലെ പ്രധാന അഭിനേത്രികളിലൊരാളാണ് അമല പോൾ. സംവിധായകനായ എ.എൽ. വിജയ്യുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം താരം വീണ്ടും വിവാഹിതയായിരുന്നു. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
മുംബൈയിൽ നിന്നുള്ള ഗായകൻ ഭവ്നിന്ദർ സിങാണ് താരത്തെ ജീവിതസഖിയാക്കിയത്. താൻ പ്രണയത്തിലാണെന്ന സൂചനയുമായി താരം നേരത്തെ എത്തിയിരുന്നു.
സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവച്ചെത്തുന്ന താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി പപ്പയെ നഷ്ടമായപ്പോൾ താനും അമ്മയും വിഷാദത്തിലേക്ക് പോവുമായിരുന്നു.
എന്നാൽ സഹോദരനും പ്രിയപ്പെട്ടവരും ചേർന്ന് തങ്ങളെ ഫീനിക്സ് പക്ഷികളെപ്പോലെ പറന്നുയർത്തുകയായിരുന്നുവെന്ന് താരം പറയുന്നു. ജനുവരിയിലായിരുന്നു അമല പോളിന്റെ പിതാവായ പോൾ വർഗീസ് അന്തരിച്ചത്.
അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുന്പോഴുള്ള അനുഭവം വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച.
വേറിട്ട വികാരങ്ങളും നമ്മളെ അപ്പോൾ വേട്ടയാടും. കാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങൾ പഠിപ്പിച്ചു.
വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തിൽ തന്നെ നമ്മൾ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വയം സ്നേഹിക്കാൻ നമ്മെ ആരും പഠിപ്പിക്കുന്നില്ല.
പെട്ടിക്കുള്ളിൽ നിന്നു പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയിൽ സ്നേഹബന്ധങ്ങളും. ഒരു ബന്ധത്തിൽ നിന്ന് അടുത്തതിലേക്ക് നമ്മൾ ചെല്ലുന്നു.
മുൻപത്തേതിൽ നഷ്ടപ്പെട്ട ആ പകുതി തിരഞ്ഞ് നമ്മൾ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകൾ, വസ്തുക്കൾ, ജോലി, നൈമിഷകമായ സുഖങ്ങൾ, അനുഭവങ്ങൾ എല്ലാം മാറിമറിഞ്ഞ് ഒടുവിൽ ഒന്നുമില്ലാതായിത്തീരുന്നു.
ഇതിനിടയിൽ എപ്പോഴാണ് നമ്മൾ നമ്മളെ സ്നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്നേഹിക്കുന്നത്.. അതെ ഞാൻ മുന്നോട്ടു നീങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ധൈര്യത്തോടെ അധികമാരും ചലിക്കാത്ത പാതയിലൂടെ തന്നെ.
ഒരു ഒളിച്ചോട്ടമില്ലാതെ. നമ്മുടെ അമ്മമാരെ സ്നേഹിക്കണം അവരെ മറക്കാൻ പാടില്ല. സ്വന്തം ഭർത്താവ്, മക്കൾ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അവർ. ജീവിതത്തിൽ എവിടെയും അവർക്ക് സ്റ്റോപ് ഇല്ല.
അവർക്കു വേണ്ടി മാത്രം എന്തുകാര്യമാണ് ചെയ്തത്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. സൃന്ദ, ഭാമ തുടങ്ങി നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകൾ ഇട്ടിരിക്കുന്നത്.