
തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി തിളങ്ങുന്ന താരമാണ് അമലാ പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്.
അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്തുകൊണ്ടാണ് അമല പോൾ പ്രേക്ഷരുടെ ഇഷ്ട താരമായത്.
സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു സംവിധായകൻ എ .എൽ. വിജയ്യുമായി നടിയുടെ വിവാഹം നടന്നത്. 2014ൽ വിവാഹിതരായ ഇരുവരും പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം വേർപിരിയുകയായിരുന്നു.
വിവാഹ മോചന ശേഷവും അമലാ പോൾ സിനിമകളിൽ സജീവമായിരുന്നു. അടുത്തിടെയാണ് നടിയുടെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്.
സുഹൃത്തും മുംബൈയിൽ നിന്നുളള ഗായകനുമായ ഭവ്നിന്ദർ സിംഗുമായി നടിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുളള വാർത്തകളാണ് പ്രചരിച്ചത്.
വിവാഹ ചിത്രങ്ങൾ ത്രോബാക്ക് എന്ന ഹാഷ്ടാഗോടെ ഭവ്നിന്ദർ തന്നെയായിരുന്നു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നത്. പരന്പരാഗതമായ രാജസ്ഥാനി വധു വര·ാരുടെ ലുക്കിലായിരുന്നു ഇരുവരും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാൽ അതിന് പിന്നാലെ പേജിൽ നിന്ന് ചിത്രങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും നേരത്തെ വിവാഹിതരാണെന്നും പിന്നീട് വേർപിരിഞ്ഞതാണെന്നും എന്ന തരത്തിലും ഗോസിപ്പുകൾ പ്രചരിച്ചു.
ഇപ്പോഴിതാ എല്ലാ വാർത്തകൾക്കുമുളള മറുപടിയുമായി അമലാ പോൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് നടി സംസാരിച്ചത്.
താനിപ്പോൾ സിനിമകളുമായി തിരക്കിലാണെന്നും സമയമാകുന്പോൾ വിവാഹക്കാര്യം തുറന്നുപറയുമെന്നും നടി പറയുന്നു. എന്റെ വിവാഹത്തിന് ഇനിയും സമയമുണ്ട്.
ഇപ്പോൾ ഞാൻ സിനിമകളുമായി തിരക്കിലാണ്. ആ തിരക്കുകൾ കഴിഞ്ഞ ശേഷം വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിക്കും. ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുളളതാണ്. അതുപോലെ വിവാഹവും ഞാൻ അറിയിക്കും. അതുവരെ ഗോസിപ്പുകൾ പ്രചരിപ്പിക്കരുത്.
അഭിമുഖത്തിൽ അമലാ പോൾ വ്യക്തമാക്കി. ആടൈ എന്ന സിനിമയുടെ പ്രമോഷനിടെയാണ് അമല ഇതേക്കുറിച്ച് സംസാരിച്ചത്. ഉപാധികളില്ലാതെ സ്നേഹിക്കുവാൻ കഴിയുമെന്ന് അദ്ദേഹം എനിക്ക് കാണിച്ചു തന്നു.
തനിക്കായി സമയം ചെലവഴിക്കാൻ അദ്ദേഹം തന്റെ ജോലിയും കരിയറും ത്വജിച്ചു- അമല പറഞ്ഞു. എന്നാൽ അത് ആരാണെന്നുളള കാര്യം ആദ്യമൊന്നും നടി വെളിപ്പെടുത്തിയിരുന്നില്ല.
പിന്നീടാണ് അമലയുടെ പ്രണയ നായകൻ ഭവ്നിന്ദറാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നത്. അമലയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും പരസ്പരം കൈകോർത്ത് നടന്നത് പോകുന്നതുമായ ചിത്രങ്ങളുമായിരുന്നു ഭവ്നിന്ദർ മുൻപ് പങ്കുവച്ചിരുന്നത്.
ഈ ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.