മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതുപോലെ നടി ശ്രീദേവി മദ്യപാനിയായിരുന്നില്ലെന്ന് സമാജ്വാദിപാര്ട്ടിനേതാവായിരുന്ന അമര്‍സിങ്. എന്നെപ്പോലെയുള്ള ജനസമ്മതരായ പ്രശസ്തര്‍ വല്ലപ്പോഴും ഒരു ഗ്ലാസ് വൈന്‍ വൈന്‍ കഴിക്കാറുണ്ട്. അവരും അതുപോലെയെ കഴിച്ചിട്ടുള്ളൂ. അല്ലാതെ അവരെ മദ്യപാനിയാക്കരുതെന്ന് അമര്‍സിങ് പറയുന്നു. അബുദാബി ഷെയ്ഖ് അല്നാഹിയാനോട് സംസാരിച്ചിട്ടുണ്ടെന്നും ഇന്ന് അര്‍ധരാത്രിയോടെ ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കുമെന്നും അമര്‍സിങ് വ്യക്തമാക്കി.
നടി ശ്രീദേവിയുടെ മുങ്ങിമരണമെന്ന് വെളിപ്പെടുത്തി ദുബായ് പൊലീസിന്റെ മരണസര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു. ദുബായിലെ ജുമൈറ ടവേഴ്സ് ഹോട്ടല്‍ മുറിയിലെ ബാത്ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ തെളിഞ്ഞു. ഇത് മരണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും അഭ്യൂങ്ങള്‍ക്കും അമ്പരപ്പിനും വഴിമാറി.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് ബോണി കപൂര്‍ മാത്രമാണ് അവസാനമണിക്കൂറില്‍ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നത്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റില്‍ അപകടമരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി കുളിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും, അതിനുമുന്പേ മരണം സംഭവിച്ചിരുന്നു.