അമര്‍ അക്ബര്‍ അന്തോണിയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ടെന്ന് നാദിർഷ. കഥ സംബന്ധിച്ച് പൃഥ്വിരാജുമായി സംസാരിച്ചിരുന്നു. രാജുവിനോട് പറഞ്ഞപ്പോള്‍ സ്ക്രിപ്റ്റ് കംപ്ലീറ്റാക്കിയാല്‍ നമുക്ക് അത് ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ എല്ലാം കഴിഞ്ഞ് അവര്‍ക്ക് സമയമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുമോയെന്ന് പേടിയുണ്ടെന്ന് നാദിർഷ പറഞ്ഞു.
അവരെയും കൂടെ ഓക്കെയാക്കുന്ന കഥ കിട്ടിയാല്‍ എന്തായാലും എഴുതി തുടങ്ങും. ആദ്യ ഭാഗത്തിലെ എല്ലാവരും ഇതിലും ഉണ്ടാകും. ആസിഫിന്റെ ഫൈസി എന്ന കഥാപാത്രത്തിനു കുറച്ച് കൂടി പ്രാധാന്യം ഉണ്ടാകും. കാരണം എനിക്ക് ആസിഫിനോട് വലിയൊരു കടപ്പാടുണ്ട്.
അമര്‍ അക്ബര്‍ അന്തോണിയുടെ കഥ എഴുതി കഴിഞ്ഞപ്പോള്‍ മൂന്ന് കഥാപാത്രങ്ങളില്‍ ഒരാള്‍ ആസിഫായിരുന്നു. പിന്നീടാണ് പൃഥ്വി ഈ പ്രൊജക്ടിലേക്ക് എത്തുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ പൃഥ്വി പറഞ്ഞത് ആസിഫിനോട് എടാ പോടാ എന്നൊക്കെ വിളിക്കുമ്പോള്‍ ഒരു ഡിസ്റ്റന്‍സ് ഫീല്‍ ചെയ്യും.
ക്ലാസ്മേറ്റ്സിലെ ടീമിനെ കിട്ടിയാല്‍ കുറച്ചുകൂടെ കംഫര്‍ട്ടാകും എന്നാണ്. ആസിഫിനോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഒരു മടിയുമില്ലാതെ അവന് പിന്മാറി. ഫൈസിയുടെ റോള്‍ മതിയെന്ന് അവന് പറഞ്ഞു. ഒരു പരാതിയുമില്ലാതെയാണ് അവന് ആ സിനിമ ചെയ്തതെന്ന് നാദിര്‍ഷ പറഞ്ഞു.