ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ആര്‍എസ്എസ് നേതൃത്വം പ്രധാനമന്ത്രിയാക്കിയത് വെറും അഞ്ച് വര്‍ഷത്തെ ഭരണം ലക്ഷ്യം വച്ചല്ല, മറിച്ച് പത്തോ അതില്‍ക്കൂടുതലോ വര്‍ഷത്തെ ഭരണം ലക്ഷ്യമിട്ടാണ്. ഇതിനോടകം മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈയവസരത്തിലാണ് നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കില്ലെന്നും ഇന്ദിരാഗാന്ധിയടക്കമുള്ള ചില നേതാക്കള്‍ക്ക് സംഭവിച്ചത് മോദിയ്ക്കും സംഭവിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്.
അമര്‍കാന്തക് ശാപം മോദിയുടെ മേലും വീണുകഴിഞ്ഞത്രേ. നര്‍മ്മദ നദിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ള റോഡ്മാപ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ അനുപ്പൂരിലുള്ള അമര്‍കാന്തക് സന്ദര്‍ശിച്ചിരുന്നു. പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ഇവിടം. നര്‍മ്മദ അടക്കമുള്ള 3 നദികളുടെ ഉത്ഭവ കേന്ദ്രവും ഇവിടെയാണ്. ഇവിടെ സന്ദര്‍ശനം നടത്തുന്ന നേതാക്കളുടെ കസേര അധികം താമസിയാതെ തെറിക്കും എന്നാണ് അമര്‍കാന്തകിനെ ചുറ്റിപ്പറ്റിയുള്ള കഥകളില്‍ പ്രചരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് അമര്‍കാന്തക് ഒരു ശാപം പിടിച്ച സ്ഥലമാണത്രേ. ഇവിടം സന്ദര്‍ശിച്ച നേതാക്കളാരും അധികകാലം അധികാരത്തില്‍ തുടര്‍ന്ന ചരിത്രമില്ല. കൃത്യമായ തെളിവുകളും ഈ കഥയ്ക്ക് പിന്നിലുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ ഏറ്റവും കരുത്തയായ പ്രധാനമന്ത്രിയായി എണ്ണപ്പെടുന്ന ഇന്ദിരാ ഗാന്ധിയുടെ ഉദാഹരണം തന്നെയാണ്. 1982ലാണ് ഇന്ദിരാ ഗാന്ധി അമര്‍കാന്തക് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി പദവിയിലിരിക്കേ, രണ്ട് വര്‍ഷത്തിനകം ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടു. 1984ലായിരുന്നു ഇന്ദിര ഗാന്ധിയുടെ മരണം.
ഇനിയും ഉദാഹരണങ്ങളുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സുന്ദര്‍ലാല്‍ പട്വയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചതും അമര്‍കാന്തക് സന്ദര്‍ശനത്തിന് പിന്നാലെയാണത്രേ. 1992ലാണ് സുന്ദര്‍ലാല്‍ പട്വ അമര്‍കാന്തക് സന്ദര്‍ശിച്ചത്. ഇതിന് തൊട്ടുപിറകേ ആണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് പട്വയ്ക്ക് സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. മറ്റൊരു മധ്യപ്രദേശ് മുഖ്യമന്ത്രിക്കും ഇതേ അവസ്ഥയുണ്ടായി. 1980 മുതല്‍ 1985 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിംഗും അമര്‍കാന്തക് സന്ദര്‍ശിച്ചിരുന്നു. അര്‍ജുന്‍ സിംഗിന്റേയും കസേര തെറിച്ചു. നിലവില്‍ മോദി മന്ത്രിസഭയിലെ അംഗമായ ഉമാ ഭാരതിക്കും കിട്ടിയിട്ടുണ്ട് അമര്‍കാന്ക് ശാപം. 2004ല്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഉമാഭാരതി അമര്‍കാന്തക് സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മുഖ്യമന്ത്രി സ്ഥാനം പോയത്. ബാബുള്‍ ഗൗറിന് വേണ്ടി ഉമാഭാരതിക്ക് മാറിക്കൊടുക്കേണ്ടതായി വന്നു. തീര്‍ന്നില്ല ഉദാഹരണങ്ങള്‍. മുന്‍ ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ശിഖാവത്തിന്റെ സ്ഥാനം പോയത് അമര്‍കാന്തക് സന്ദര്‍ശം കഴിഞ്ഞാണത്രേ. 2002 മുതല്‍ 2007 വരെ പദവിയിലിരുന്ന ആളാണ് ശിഖാവത്ത്. അമരാകാന്തില്‍ ഹെലികോപ്റ്റര്‍ വഴി സന്ദര്‍ശനം നടത്തിയിട്ടുള്ള നേതാക്കള്‍ക്കാണ്രേത പണി കിട്ടിയിട്ടുള്ളത്. നരേന്ദ്ര മോദിയും അമരാകാന്തകിലെത്തിയത് ഹെലികോപ്റ്റര്‍ വഴിയാണ്. ജബല്‍പൂരില്‍ നിന്നുമാണ് മോദി ഹെലികോപ്റ്ററിലെത്തിയത്. ഇതോടെ മോദിക്കും പണി കിട്ടുമെന്ന് തന്നെയാണ് അമരാകാന്തക് നിവാസികള്‍ പറയുന്നത്. നേതാക്കളാരെങ്കിലും അമര്‍കാന്തകല്‍ സന്ദര്‍ശനം നടത്തിയാല്‍ തന്നെ റോഡുമാര്‍ഗം ഉപയോഗിച്ച് മാത്രമാണ് ഇപ്പോള്‍ അവര്‍ എത്താറ്.